HomeWorld NewsGulfനവയുഗം പത്താം വാർഷികാഘോഷം ഉത്‌ഘാടനം മെയ് 18ന്; പ്രശസ്ത സിനിമ സംവിധായകൻ വിനയൻ മുഖ്യാതിഥി

നവയുഗം പത്താം വാർഷികാഘോഷം ഉത്‌ഘാടനം മെയ് 18ന്; പ്രശസ്ത സിനിമ സംവിധായകൻ വിനയൻ മുഖ്യാതിഥി

ദമ്മാം: നവയുഗം സാംസ്കാരികവേദി ദമ്മാം കേന്ദ്രമായി രൂപീകൃതമായിട്ട് പത്തു വർഷം പൂർത്തിയായതിന്റെ ആഘോഷപരിപാടികളുടെ ഔപചാരിക ഉത്‌ഘാടനം മെയ് 18 ന് അരങ്ങേറും. ദമ്മാം പാരഗൺ ഹാളിൽ വൈകുന്നേരം 6.30ന് നടക്കുന്ന ഉത്‌ഘാടനചടങ്ങിൽ, പ്രശസ്ത സിനിമ സംവിധായകനും, ഹോർട്ടികോർപ്പ് ചെയർമാനുമായ ശ്രീ. വിനയൻ മുഖ്യാതിഥിയായി പങ്കെടുക്കും.

 

 

 

അടുത്ത ഒരു വർഷം നീണ്ടു നിൽക്കുന്ന നവയുഗം പത്താം വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കം കുറിയ്ക്കുന്ന ആ ചടങ്ങിൽ വെച്ച്, നവയുഗം കേന്ദ്രകമ്മിറ്റി ഏർപ്പെടുത്തിയ എ.ബി ബർദാൻ സ്മാരക നിസ്വാർത്ഥ സാമൂഹ്യപ്രവർത്തന പുരസ്കാരം, കിഴക്കൻ പ്രവിശ്യയിലെ മുതിർന്ന പൊതുപ്രവർത്തകനും, സാമൂഹ്യ, ജീവകാരുണ്യമേഖലകളിലെ സജീവ സാന്നിധ്യവുമായ ഇ.എം. കബീറിന് സമ്മാനിയ്ക്കും. കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ മാധ്യമപ്രവർത്തകരെയും ആ ചടങ്ങിൽവെച്ച് ആദരിയ്ക്കും.

 

 

 

കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്ക്കാരിക, സാഹിത്യ, ജീവകാരുണ്യ, മാധ്യമ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പ്രസ്തുത ചടങ്ങിലേക്ക് എല്ലാ പ്രവാസി സുഹൃത്തുക്കളെയും, കുടുംബങ്ങളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി, പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മരുന്നും വേണ്ട പഥ്യവും വേണ്ട; ഏതസുഖവും വിനോദന്റെ മുന്നിൽ മുട്ടുമടക്കും ! വൈദ്യശാസ്ത്രത്തിന് അത്ഭുതമായി ഒരു യുവാവ് !

അർധരാത്രി രണ്ടിനും നാലിനുമിടയിലാണ് അത് സംഭവിക്കുന്നത്……. കേരള പോലീസിന്റെ അതിപ്രധാനമായ ഒരു മുന്നറിയിപ്പ് !! ജാഗ്രത പാലിക്കുക

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments