HomeWorld NewsGulfഅശ്ലീലസൈറ്റുകൾ നിരന്തരം സന്ദർശിച്ചിരുന്ന ഇന്ത്യക്കാരൻ അറസ്റ്റിൽ

അശ്ലീലസൈറ്റുകൾ നിരന്തരം സന്ദർശിച്ചിരുന്ന ഇന്ത്യക്കാരൻ അറസ്റ്റിൽ

അശ്ലീല സൈറ്റുകള്‍ നിരന്തരം സന്ദര്‍ശിച്ചിരുന്ന ഇന്ത്യക്കാരനെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബഌക് പ്രോസിക്യൂഷന്‍ ബ്യൂറോ ചോദ്യം ചെയ്തു വരുന്നതായി അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ ഫെയ്‌സ് ബുക് അക്കൗണ്ടിലൂടെ സ്ഥിരമായി സന്ദര്‍ശിച്ചിരുന്നു. ഐ പി അഡ്രസ് നിരീക്ഷിച്ച അമേരിക്കന്‍ പൊലീസ് ആണ് അശഌല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് സൗദി അധികൃതര്‍ക്ക് വിവരം നല്‍കിയത്്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യക്കാരന്‍ കസ്റ്റഡിയിലായത്.

 
കഴിഞ്ഞ രണ്ട് വര്‍ഷത്തനിടെ ആറു ലക്ഷം അശഌല സൈറ്റുകള്‍ സൗദി കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ ബ്ലോക്ക് ചെയ്തിരുന്നു. അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് സൗദി സൈബര്‍ ക്രൈം നിയമ പ്രകാരം അഞ്ച് വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കും. സൗദിയില്‍ കഴിഞ്ഞ വര്‍ഷം അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ച 149 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments