HomeWorld NewsGulfപ്രവാസി വ്യവസായി ഗൾഫാർ മുഹമ്മദാലി ജയിൽ മോചിതനായി; മോചനം റമദാനോടനുബന്ധിച്ച പൊതു മാപ്പിനെത്തുടർന്ന്

പ്രവാസി വ്യവസായി ഗൾഫാർ മുഹമ്മദാലി ജയിൽ മോചിതനായി; മോചനം റമദാനോടനുബന്ധിച്ച പൊതു മാപ്പിനെത്തുടർന്ന്

ജയിലിലായിരുന്ന പ്രവാസി വ്യവസായി ഗൾഫാർ മുഹമ്മദാലി ജയിൽ മോചിതനായി. റമദാൻ നോമ്പിനോട് അനുബന്ധിച്ചുള്ള പൊതുമാപ്പിനെ തുടർന്നാണു മുഹമ്മദാലി മോചിതനായത്. ഒമാനിലെ എണ്ണ കമ്പനി അഴിമതി കേസിലാണ് മുഹമ്മദാലിക്കു തടവ് ശിക്ഷ വിധിച്ചത്. ഒമാനിൽ എണ്ണ വിതരണ പൈപ്പ്ലൈൻ കരാർ നേടിയെടുക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നായിരുന്നു കേസ്. 15 വർഷം തടവും 27 കോടി രൂപ പിഴയുമാണ് മസ്‌ക്കറ്റ് കോടതി ശിക്ഷ വിധിച്ചിരുന്നത്.

 

 
2014 മാർച്ചിലാണ് അഴിമതി കേസിൽ കുറ്റക്കാരനാണെന്ന് കണ്ട് മുഹമ്മദലിക്ക് തടവ് ശിക്ഷ വിധിച്ചത്. ഗൾഫാർ എഞ്ചിനീയറിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി മാനേജിങ് ഡയറക്ടറായിരിക്കെ, സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പെട്രോളിയം ഡെവലപ്‌മെന്റ് ഒഫ് ഒമാനുമായുള്ള കരാർ നീട്ടിക്കിട്ടാൻ കൈക്കൂലി നൽകിയെന്ന കേസിലായിരുന്നു രണ്ടാം പ്രതിയായ മുഹമ്മദാലിക്ക് ശിക്ഷ ലഭിച്ചത്. മുഹമ്മദാലിയെ കൂടാതെ അദ്ദേഹത്തിന്റെ മലയാളിയായ മാനേജർ നൗഷാദ്, ഒന്നാം പ്രതിയായ ഒമാൻ പെട്രോളിയം ഡെവലപ്മെന്റ് ടെണ്ടർ മേധാവി ജുമാ അൽ ഹിനായിക്കും എന്നിവരേയും കോടതി ശിക്ഷിച്ചിരുന്നു. ആദ്യം മൂന്നു വർഷമാണ് മുഹമ്മദാലിക്ക് ശിക്ഷ വിധിച്ചത്. ഇതിനെതിരെ മുഹമ്മദാലി അപ്പീൽ നൽകിയെങ്കിലും ശിക്ഷ 15 വർഷമായി കോടതി ഉയർത്തുകയായിരുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments