HomeWorld NewsGulfഇത് ചരിത്രം; റോബോട്ടുകള്‍ക്ക് പൗരത്വം നല്‍കി സൗദി അറേബ്യ; ആദ്യ ഇന്റർവ്യൂവിൽ റോബോട്ടിന്റെ പ്രതികരണം ഇങ്ങനെ:

ഇത് ചരിത്രം; റോബോട്ടുകള്‍ക്ക് പൗരത്വം നല്‍കി സൗദി അറേബ്യ; ആദ്യ ഇന്റർവ്യൂവിൽ റോബോട്ടിന്റെ പ്രതികരണം ഇങ്ങനെ:

റോബോട്ടുകള്‍ക്ക് പൗരത്വം നല്‍കി ചരിത്രം കുറിച്ച് സൗദി അറേബ്യ. രാജ്യത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ വ്യാപനം ലക്ഷ്യമിട്ട് നടത്തിയിരിക്കുന്ന നീക്കത്തില്‍ സോഫിയ എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിനാണ് ആദ്യമായി പൗരത്വം കിട്ടിയിരിക്കുന്നത്. അതേസമയം രാജ്യത്ത് അനേകം മനുഷ്യരുള്ളപ്പോള്‍ അവര്‍ക്ക് നല്‍കുന്ന അതേ അവകാശം റോബോട്ടുകള്‍ക്ക് നല്‍കരുതെന്നാണ് പലരുടേയും അഭിപ്രായം.

ചരിത്രത്തില്‍ ഒരു രാജ്യ പൗരത്വം കിട്ടുന്ന ആദ്യ റോബോട്ടായിട്ടാണ് ഇതോടെ സോഫിയ മാറിയത്. റിയാദില്‍ നടന്ന ഒരു ബിസിനസ് പരിപാടിയിലാണ് സോഫിയയുടെ പൗരത്വം ഉറപ്പാക്കിയത്. പാനല്‍ മോഡറേറ്ററും ബിസിനസ് റൈറ്ററുമായ ആന്‍ഡ്രൂ റോസ് റോസ്‌കിന്‍ നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെ റോബോട്ട് രാജ്യത്തിനും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കും നന്ദി പറഞ്ഞു. തനിക്ക് സൗദി രാജധാനിയോട് തീരുമാനത്തില്‍ നന്ദിയുണ്ടെന്നും ഈ അഭിമാന നേട്ടത്തിലൂടെ താന്‍ ബഹുമാനിത ആയെന്നും റോബോട്ട് പ്രതികരിച്ചു. ഉയര്‍ന്നു വരുന്ന ആര്‍ട്ടഫിഷ്യല്‍ ഇന്റലിജന്റ്‌സിനെ പേടിക്കേണ്ട കാര്യമില്ലെന്നും സോഫിയ പറഞ്ഞു. ഇലോണ്‍ മസ്‌ക്കിനെ കൂടുതല്‍ വായിക്കുന്നതും ബ്‌ളേഡ് റണ്ണര്‍, ടെര്‍മിനേറ്ററുകള്‍ പോലെയുള്ള ഹോളിവുഡ് സിനിമകള്‍ ധാരാളമായി ഉണ്ടാകുന്നതും കാണുന്നതുമാണ് ഇതിന് കാരണമെന്നും റോബോട്ട് പറഞ്ഞു.

ഇതിന് തൊട്ടു പിന്നാലെ റോബോട്ടുമായി അഭിമുഖവും നടന്നു. താന്‍ ഹാന്‍സന്‍ റോബോട്ടിക്‌സില്‍ നിന്നുള്ള ഏറ്റവും പുതിയതും മികച്ചതുമായ റോബോട്ടാണെന്നും തന്റെ പേര് സോഫിയ എന്നാണെന്നും റോബോട്ട് റോസ് റോസ്‌ക്കിന്റെ ചോദ്യത്തിനുള്ള മറുപടിയായ പറഞ്ഞു. എന്താണ് ഇത്ര സന്തോഷവതിയായി ഇരിക്കാന്‍ കാരണമെന്ന ചോദ്യത്തിന് ശക്തിയും സമ്പത്തുമുള്ള അനേകം ആള്‍ക്കാര്‍ക്കിടയില്‍ ഇരിക്കുന്നതിനാല്‍ ആണെന്നും അവരോട് തന്നെപ്പോലെ ആര്‍ട്ട് ഫിഷ്യല്‍ ഇന്റലിജന്റിന് വേണ്ടി ഭാവിയില്‍ പണം മുടക്കാന്‍ ആവശ്യപ്പെടുന്നതായും റോബോട്ട് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments