HomeWorld NewsGulfഷാ​ര്‍​ജ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഏരിയയിൽ വൻ തീപിടുത്തത്തിൽ 12 ഗോഡൗണുകൾ കത്തി നശിച്ചു; വൻ നാശനഷ്ടം

ഷാ​ര്‍​ജ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഏരിയയിൽ വൻ തീപിടുത്തത്തിൽ 12 ഗോഡൗണുകൾ കത്തി നശിച്ചു; വൻ നാശനഷ്ടം

ഷാര്‍ജയിലെ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഏ​ര്യയിലുണ്ടായ തീപിടുത്തത്തില്‍ 12 ഗോ​ഡൗ​ണു​ക​ള്‍ ക​ത്തി​ന​ശി​ച്ചു. തി​ങ്ക​ളാ​ഴ്ച ഷാ​ര്‍​ജ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഏ​ര്യ അ​ഞ്ചി​ലാ​യി​രു​ന്നു വന്‍ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. മണിക്കൂറുകളോളം തീപിടിത്തത്തിന്‍റെ ഭീതി നിലനിന്നു. അ​ഗ്നി​ശ​മ​ന​സേ​നയെത്തിയാണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കിയത്. കോടികളുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. അതേസമയം തീപിടിത്തത്തിന്‍റെ കാര്യം വ്യക്തമായിട്ടില്ല. വെ​ല്‍​ഡിം​ഗ് സി​ല​ണ്ട​റു​ക​ള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ നിന്നാണ് തീ പിടിത്തം ഉണ്ടായതെന്നാണ് നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments