HomeWorld NewsGulfഎമിഗ്രേഷൻ ക്ലിയറൻസിന് ഇനി ബാങ്ക് ഗാരന്റി: പത്താംക്ലാസ് പാസാകാത്തവര്‍ക്ക് ഗള്‍ഫില്‍ പോകുന്നതിന് അപ്രഖ്യാപിത വിലക്ക്

എമിഗ്രേഷൻ ക്ലിയറൻസിന് ഇനി ബാങ്ക് ഗാരന്റി: പത്താംക്ലാസ് പാസാകാത്തവര്‍ക്ക് ഗള്‍ഫില്‍ പോകുന്നതിന് അപ്രഖ്യാപിത വിലക്ക്

പത്താംക്ലാസ് പാസാകാത്തവര്‍ക്ക് വിദേശത്തേക്ക് പോകുന്നതിന് അപ്രഖ്യാപിത വിലക്ക്. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാന്‍ തൊഴിലുടമ ബാങ്ക് ഗ്യാരന്റി നല്‍കണമെന്ന കാര്യം കർശനമാക്കിയതോടെ നിരവധി തൊഴിലാളികൾ ബുദ്ധിമുട്ടിലാണ്.

എസ്എസ്എല്‍സി തോറ്റവരും പത്താംതരം വരെ പഠിക്കാത്തവരുമായ നിരവധി പേരാണ് എമിഗ്രേഷന്‍ ക്ലിയറന്‍സിനായി കാത്തിരിക്കുന്നത്. നേരത്തെ ഇവര്‍ക്ക് യുഎഇയിലേക്കാണെങ്കില്‍ വിസയുടെ കോപ്പിയും സൗദിലേക്കാണെങ്കില്‍ പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്തതും ഹാജരാക്കിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇനി മുതല്‍ വിദേശത്തേക്ക് പോകണമെങ്കില്‍ എമിഗ്രേഷന്‍ ആക്ട് പ്രകാരം എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണം.

ഇന്ത്യന്‍ എമ്പസി അറസ്റ്റഅ ചെയ്തവര്‍ക്ക് പെര്‍മിറ്റ്, സ്‌പോണ്‍സര്‍ഷിപ്പ് ഡിക്ലറേഷന്‍ എന്നിവ ഹാജരാക്കിയാല്‍ മാത്രമേ എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കുവെന്നാണ് കേന്ദ്ര വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. എസ്എസ്എല്‍സി പാസാകാത്തവരുടെ പാസ്‌പോര്‍ട്ടിന് എമിഗ്രേഷന്‍ ക്ലിയന്‍സ് നല്‍കുന്നത് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍ ഓഫീസില്‍ നിന്നാണ്, രാജ്യത്ത് 10 ഓഫീസുകള്‍ മാത്രമാണ് ഈ വിഭാഗത്തിലുള്ളത്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് എമിഗ്രേഷന്‍ കേന്ദ്രങ്ങളുള്ളത്. ഇതുമൂലം പല രുടേയും വിസ കാലാവധി അവസാനിക്കാരായിട്ടും ഇവർക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭികാത്ത സാഹചര്യമാണ് നിലവിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments