HomeNewsജനപ്രതിനിധികൾ കണ്ടു പഠിക്കേണ്ട പാഠം: സ്വന്തമായി അധ്വാനിച്ച് നിർധന യുവാവിനു വീട് പണിതു നൽകി മെമ്പർ

ജനപ്രതിനിധികൾ കണ്ടു പഠിക്കേണ്ട പാഠം: സ്വന്തമായി അധ്വാനിച്ച് നിർധന യുവാവിനു വീട് പണിതു നൽകി മെമ്പർ

കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ ജനപ്രതിനിധി എന്ന പേര് മാത്രം പ്രതീക്ഷിച്ച് നടക്കുന്നവര്‍ ഈ ജനപ്രതിനിധിയെ കണ്ട് പഠിക്കണം. വാഗ്ദാനങ്ങള്‍…അതാണ് ഇപ്പോള്‍ നമ്മള്‍ കാണുന്ന ജനപ്രതിനിധികളെ അവരാക്കിമാറ്റിയത്. തിരഞ്ഞെടുപ്പ് സമയത്ത് വോട്ടുപിടിയ്ക്കാന്‍ വേണ്ടി വായില്‍ തോന്നിയതിനെയെല്ലാം വാഗ്ദാനമാക്കി പാവപ്പെട്ട ജനങ്ങളുടെ മുന്നിലേക്ക് പ്രസംഗിക്കുമ്പോള്‍ വെറുതെയെങ്കിലും അവര്‍ തങ്ങള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് വിശ്വസിക്കുന്നു. എന്നാല്‍ ഇത്തരം വാഗ്ദാനത്തിലല്ല പ്രവൃത്തിയിലാണ് കാര്യമെന്ന് തെളിയിച്ചിരിക്കുകയാണ് കോഴിക്കോടുള്ള മടവൂരിലെ എട്ടാം വാര്‍ഡ് മെബര്‍ സഖാവ് നസ്തര്‍ എപി. തന്റെ വാര്‍ഡിലെ നിര്‍ധനനായ വ്യക്തിക്ക് വീട് നിര്‍മ്മിച്ച് കൊടുത്തുകൊണ്ടാണ് ഈ പഞ്ചായത്ത് മെമ്പര്‍ ഇന്ത്യയിലെ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും മാതൃകയാവുന്നത്.

തിരഞ്ഞെടുപ്പിന്റെ വിജയം നസ്തറും കൂട്ടുകാരും ആഘോഷിച്ചത് തന്നെ പതിവിലും വ്യത്യസ്തമായി ഈ വീട് നിര്‍മ്മാണത്തിന് കഷ്ടപ്പെട്ടുകൊണ്ടായിരുന്നു.വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി കല്ലും മണ്ണും ചുമക്കുന്നതും ഈ ജനപ്രതിനിധി തന്നെ. ഒരു ജനപ്രതിനിധി എന്നതിന്റെ അര്‍ത്ഥം എന്തെന്ന് തന്റെ പ്രവൃത്തികൊണ്ട് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുകയാണ് നസ്തര്‍. സ്വന്തം കാര്യംമാത്രം നോക്കി പാവപ്പെട്ടവരുടെ പാത്രത്തില്‍ കൈയിട്ട് വാരുന്ന ജനപ്രതിനിധികള്‍ ഇതെല്ലാം കണ്ട്പഠിക്കേണ്ടിയിരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments