HomeWorld NewsGulfഈ ഗൾഫ് രാജ്യങ്ങളിൽ ഉള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ സൂക്ഷിക്കുക !!

ഈ ഗൾഫ് രാജ്യങ്ങളിൽ ഉള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ സൂക്ഷിക്കുക !!

ഖത്തറുമായി ബന്ധപ്പെടുന്ന വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഒരുങ്ങി യുഎഇ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സെന്‍ട്രല്‍ ബാങ്കാണ് ഖത്തറുമായി ബന്ധം പുലര്‍ത്തുന്ന 18 സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്. ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മില്‍ രണ്ട് മാസങ്ങളായി നിലനില്‍ക്കുന്ന ശീതസമരം ഉടനെയൊന്നും പരിഹിരക്കപ്പെടില്ലെന്നാണ് പുതിയ നടപടിയിലൂടെ മനസ്സിലാകുന്നത്.

യുഎഇ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ബഹറൈനും ഈജിപ്റ്റും യുഎഇയുടെ പാത പിന്‍തുടരുമെന്നാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍. യെമനിലും ലിബിയയിലുമുള്ള വേരുകളുള്ള ഒന്‍പത് സംഘടനകളെയും ചില വ്യക്തികളെയും ഈ രാജ്യങ്ങള്‍ നേരത്തേ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. ഖത്തറുമായി ബന്ധമുണ്ടെന്നും സാമ്പത്തിക ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമായിരുന്നു ആരോപണം. എന്നാല്‍ ഖത്തര്‍ ഈ ആരോപണം നിഷേധിച്ചു.എത്രയും പെട്ടെന്ന് ഈ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ബാങ്ക് അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, സമ്പാദ്യങ്ങള്‍ എന്നിവയെല്ലാം മരവിപ്പിക്കാനും ഇവരെ കരമ്പട്ടികയില്‍ പെടുത്താനുമാണ് യുഎഇ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments