HomeWorld NewsGulfബഹ്‌റൈനില്‍ യാത്രാ നിരോധം നേരിടുന്ന പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കാന്‍ അനുമതി

ബഹ്‌റൈനില്‍ യാത്രാ നിരോധം നേരിടുന്ന പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കാന്‍ അനുമതി

മനാമ: ബഹ്‌റൈനില്‍ പൊതുമാപ്പ് ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കേ യാത്രാ നിരോധം നേരിടുന്ന പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കാന്‍ അനുമതിയായി. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി(എല്‍.എം.ആര്‍.എ)യും നീതിന്യായ മന്ത്രാലയവും ഇതു സംബന്ധിച്ച ധാരണയില്‍ എത്തി.

ഇതുപ്രകാരം സാമ്പത്തിക സിവില്‍ കേസുകളില്‍ കോടതി വിധിയെ തുടര്‍ന്ന് യാത്രാ നിരോധം നേരിടുന്ന പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നേടാനും അവരുടെ ബഹ്‌റൈനിലെ താമസം നിയമ വിധേയമാക്കാനും എല്‍.എം.ആര്‍.എ അനുമതി നല്‍കും. ഇതോടെ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് രാജ്യത്ത് തുടര്‍ന്ന് കടങ്ങള്‍ വീട്ടി നാട്ടിലേക്ക് തിരിക്കാനാകും. അതോടൊപ്പം മറ്റുള്ളവരുടെ ചൂഷണത്തില്‍നിന്നും സംരക്ഷണം ലഭിക്കാനും ഇത് സഹായിക്കുമെന്ന് എല്‍.എം.ആര്‍.എ സി.ഇ.ഒ ഉസാമ അല്‍അബ്‌സി അറിയിച്ചു.
ഡിസംബര്‍ 31ന് അവസാനിക്കുന്ന പൊതുമാപ്പ് കലായളവില്‍ അനധികൃത വിദേശ തൊഴിലാളികള്‍ക്ക് താമസം നിയമ വിധേയമാക്കാനോ പിഴ കൂടാതെ രാജ്യം വിടാനോ കഴിയും. നാട്ടില്‍ പോകാന്‍ തീരുമാനിച്ച നിരവധി പേര്‍ യാത്ര അവസാന സമയത്തേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഡിസംബര്‍ തിരക്കുള്ള മാസമായതിനാല്‍ വിമാനത്തില്‍ അവര്‍ക്ക് സീറ്റ് ഉറപ്പിക്കാനാകില്‌ളെന്ന കാര്യം ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments