HomeWorld NewsGulfകുവൈറ്റിൽ മുന്നൂറിലേറെ സ്വദേശികള്‍ക്കും ആയിരം വിദേശികള്‍ക്കും എയ്ഡ്‌സ് രോഗബാധ !

കുവൈറ്റിൽ മുന്നൂറിലേറെ സ്വദേശികള്‍ക്കും ആയിരം വിദേശികള്‍ക്കും എയ്ഡ്‌സ് രോഗബാധ !

കുവൈത്ത് സിറ്റി: മുന്നൂറിലേറെ സ്വദേശികള്‍ക്കും ആയിരം വിദേശികള്‍ക്കും കുവൈറ്റിൽ എയ്ഡ്‌സ് രോഗബാധയുണ്ടെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ പൊതുആരോഗ്യ വിഭാഗം. 25-നും 50-നും മധ്യേപ്രായമുള്ളവരിലാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളതെന്ന് ആരോഗ്യവിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍സംബന്ധമായ രക്തപരിശോധനയ്ക്ക് വിധേയരായവരിലും, രക്തദാനത്തിന് ബ്ലഡ് ബാങ്കിലെത്തിയവരിലും, വിവാഹത്തിന് മുന്‍പ് രക്തപരിശോധന നടത്തിയവരിലുമാണ് രോഗബാധ കണ്ടെത്തിയത്. അതേസമയം ചികിത്സയ്ക്കായി ആസ്പത്രിയിലെത്തി തുടര്‍പരിശോധനകളുടെ ഭാഗമായി രക്തം പരിശോധിക്കുന്നതിനിടയിലാണ് ചിലരില്‍ എച്ച്‌ഐവി-എയ്ഡ്‌സ് രോഗബാധ തിരിച്ചറിഞ്ഞത്. രോഗാണുബാധ സ്ഥിരീകരിച്ച ഒരു രോഗിയെ പകര്‍ച്ചവ്യാധി ആസ്പത്രിയിലേക്ക് മാറ്റിയതായി ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചു. അതേസമയം നവജാത ശിശുകളിലെ എച്ച്‌ഐവി ബാധ കുറവുള്ള രാജ്യമാണ് കുവൈത്ത്. എച്ച്‌ഐവി ബാധിതരായ അമ്മമാര്‍ അടുത്തിടെ പ്രസവിച്ച 46 കുട്ടികള്‍ രോഗബാധിതരല്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കടപ്പാട്: മാതൃഭൂമി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments