HomeWorld NewsGulfഗൾഫിൽ ശമ്പളവും ആനുകൂല്യവും അഞ്ചു ശതമാനം കൂടും

ഗൾഫിൽ ശമ്പളവും ആനുകൂല്യവും അഞ്ചു ശതമാനം കൂടും

ദുബായ്‌: ഗള്‍ഫില്‍ യുഎഇയില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത.  യുഎഇയില്‍ കൂടുതല്‍ മികച്ച ശമ്പളവും ആനുകൂല്യങ്ങളും കിട്ടിയേക്കാന്‍ സാധ്യതയെന്നാണ്‌ റിപ്പോര്‍ട്ട്‌. യുഎഇയിലെ പല കമ്പനികളും തങ്ങളുടെ ജീവിനക്കാര്‍ക്ക്‌ യുറോപ്പില്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക്‌ നല്‍കുന്നതിനേക്കാള്‍ മെച്ചപ്പെട്ട പാക്കേജ്‌ നല്‍കി വരികയാണെന്നും അത്‌ അടുത്ത വര്‍ഷത്തോടെ കൂടുതല്‍ മെച്ചപ്പെടുമെന്നും പഠനം പറയുന്നു. യൂറോപ്പിലേയും ജിസിസി രാഷ്ര്‌ടങ്ങളിലേയും സി ഇ ഒ മാര്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ പുതിയ റിപ്പോര്‍ട്ട്‌.

മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കുന്നതില്‍ പല യുഎഇ കമ്പനികളും യൂറോപ്പിനെ കടത്തി വെട്ടാന്‍ മെച്ചപ്പെട്ട പാക്കേജ്‌ ജീവനക്കാര്‍ക്ക്‌ നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്ന്‌ പഠനം പറയുന്നു. യൂറോപ്പില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നില്‍ രണ്ട്‌ ശതമാനം സിഇഒ മാര്‍ക്കും ശമ്പള വര്‍ധന ഉണ്ടായിട്ടില്ല.

2016 ലും യുഎഇയിലെ സ്വകാര്യ മേഖലയില്‍ ഉള്‍പ്പടെയുള്ള തൊഴിലാളികളുടെ ശമ്പള വര്‍ധനയില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷിയ്‌ക്കുന്നത്‌. 2016 ല്‍ യുഎഇ, കുവൈത്ത്‌, ഒമാന്‍, ഖത്തര്‍, എന്നിവിടങ്ങളില്‍ ശരാശരി അഞ്ച്‌ ശതമാനം വേതന വര്‍ധനയുണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments