HomeWorld NewsEuropeനഗ്നറസ്റ്റൊറന്റിനു വൻ പ്രതികരണം; വെയിറ്റിങ്ങ് ലിസ്റ്റിൽ 27000 പേർ; കാലാവധിയാകട്ടെ 3 മാസം മാത്രം !

നഗ്നറസ്റ്റൊറന്റിനു വൻ പ്രതികരണം; വെയിറ്റിങ്ങ് ലിസ്റ്റിൽ 27000 പേർ; കാലാവധിയാകട്ടെ 3 മാസം മാത്രം !

ഒന്നും ഒളിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക്‌ വേണ്ടി ഹൃസ്വ കാലയളവിലേക്ക്‌ ലണ്ടനില്‍ തുറന്നിരിക്കുന്ന റസ്‌റ്റോറന്റിന്‌ ബ്രിട്ടനില്‍ വന്‍ പ്രതികരണം. പരമാവധി 3000 പേര്‍ക്ക്‌ മാത്രം ഒരു തവണയെങ്കിലും പ്രവേശിക്കാന്‍ കഴിയുന്ന റസ്‌റ്റോറന്റില്‍ പ്രവേശനം കാത്ത്‌ ഹോട്ടലിന്റെ വെബ്‌സൈറ്റിലെ വെയ്‌റ്റിംഗ്‌ ലിസ്‌റ്റില്‍ കാത്തു നില്‍ക്കുന്നത്‌ 27,000 പേരാണ്‌. ഇനി കാലാവധിയാകട്ടെ വെറും മൂന്ന്‌ മാസം കൂടി മാത്രമേയുള്ളൂ.

 
ജൂണ്‍ വരെയാകും വാതിലുകള്‍ തുറന്നിടുക എന്ന്‌ റസ്‌റ്റോറന്റിന്റെ വെബ്‌സൈറ്റില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഹോട്ടല്‍ നടത്തുന്ന ബന്യാഡിയുടെ വെയ്‌്റ്റിംഗ്‌ ലിസ്‌റ്റില്‍ ഇ മെയില്‍ അഡ്രസ്‌ സമര്‍പ്പിച്ചിരിക്കുന്നത്‌ 28,984 പേരാണ്‌. ഒരു സമയം 42 പേര്‍ക്ക്‌ മാത്രം പ്രവേശിക്കാവുന്ന റസ്‌റ്റോറന്റ്‌ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ അനേകര്‍ക്ക്‌ നിരാശപ്പെടേണ്ടി വരും. വിറക്‌ ഉപയോഗിച്ചുള്ള വറപൊരി ഭക്ഷണങ്ങള്‍ മാത്രം നല്‍കുന്ന ഹോട്ടല്‍ ആഹാരത്തിലും പ്രകൃതത്തിലും മായം കലരാത്ത പുരാതന മനുഷ്യന്റെ ജീവിതത്തെ അനുസ്‌മരിപ്പിക്കാനുള്ള ശ്രമമാണ്‌ നടത്തുന്നത്‌.
ഇന്‍സ്‌റ്റാഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹ്യസൈറ്റുകള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

 

 

ഫോണ്‍, വൈദ്യൂതദീപങ്ങള്‍, വസ്‌ത്രങ്ങളില്‍ നിന്നുപോലും മോചിതമായ ഒരു ലോകം സൃഷ്‌ടിക്കുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ ഹോട്ടല്‍ വെബ്‌സൈറ്റില്‍ പറയുന്നു. റസ്‌റ്റോറന്റില്‍ കഴിക്കാന്‍ എത്തുന്നവര്‍ക്ക്‌ മാത്രമായിരിക്കും വസ്‌ത്രം അനുവദിക്കുക. എന്നിരുന്നാലും ഹോട്ടലിന്റെ നഗ്ന വിഭാഗത്തില്‍ ഇടപാടുകാരും ഭക്ഷണ വിതരണം നടത്തുന്നവരും എല്ലാം പിറന്നപടിയാകും.

 
ഫോട്ടോഗ്രാഫി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്‌. ആധുനികതയുടെ സൗകര്യങ്ങളില്‍ നിന്ന്‌ മാറി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഭക്ഷണം മെഴുകുതിരി വെട്ടത്തിലിരുന്ന്‌ വേണം കഴിക്കാന്‍. മുറിച്ച മരക്കട്ടകള്‍ കൊണ്ടുള്ള തീന്‍മേശകള്‍ക്കും ഇരിപ്പിടങ്ങള്‍ക്കും പുറമേ ഓരോ വിഭഗാത്തെയും മുളമറ കൊണ്ടാണ്‌ വേര്‍തിരിച്ചിരിക്കുന്നത്‌. സസ്യമോ സസ്യേതരമോ ആയ ആഹാരം ഓര്‍ഡര്‍ ചെയ്യാം. നേക്കഡ്‌ സെക്ഷനില്‍ പ്രവേശിക്കുന്നവര്‍ക്ക്‌ വസ്‌ത്രം സൂക്ഷിക്കാന്‍ ലോക്കറുകള്‍ ലഭ്യമാണ്‌. ആറു മാസത്തേക്കാണ്‌ ബന്യാഡി ലണ്ടനില്‍ റെസ്‌റ്റോറന്റ്‌ തുറന്നിരിക്കുന്നത്‌.

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments