HomeAutoTravel This Seasonരണ്ട് എൻജിനീയർമാരുടെ കഥ !

രണ്ട് എൻജിനീയർമാരുടെ കഥ !

B.tech പാസായ തൃശൂക്കാരൻ പയ്യൻ DUBAI ൽ ജോലി തേടിച്ചെന്നു.

പോയിടത്തെല്ലാം ഓരോരോ കാരണങ്ങളാൽ തിരസ്കൃതനായി.
അങ്ങനെ വിഷമിച്ചിരിക്കുമ്പോൾ
GOLBAL VILLAGE ൽ സർക്കസ് കമ്പനി കണ്ടു. അവിടെ ചെന്ന് ഉടമയോട്‌ ജോലി യാചിച്ചു.

ഉടമ പറഞ്ഞു: താൻ പഠിച്ച വിഷയത്തിനു പറ്റിയ
പണിയൊന്നും ഇവിടെയില്ല.

അതു കേട്ട് വിഷമിച്ച്
നിൽക്കെ, സർക്കസിന്റെ തമ്പുടമ
അയാളെ വിളിച്ചു
“തനിക്ക് കുരങ്ങന്റെ വേഷം കെട്ടാമൊ? സാധാ ജോലിക്കാരെക്കാൾ അധികം ശംബളം തരാം.”

ഉത്തരം പറയാൻ ശങ്കിച്ചു നിൽക്കെ, അദ്ദേഹം ഇത്രയും കൂട്ടിച്ചേർത്തു: “നിന്നെ കുരങ്ങന്റെ അഭ്യാസമൊക്കെ
പഠിപ്പിക്കാൻ ഇവിടെ ആളുണ്ട്. മാത്രമല്ല, കണ്ടാൽ
തിരിച്ചറിയാത്ത വിധം Make Up ഇടാനും ആളുണ്ട്”

യുവാവ്‌ മറിച്ചൊന്നും ചിന്തിച്ചില്ല…പഠിച്ച
വിഷയത്തിനു ഏതായാലും ജോലിയില്ല. ഇനി കിട്ടിയ ജോലി കളയണ്ട. മാത്രമല്ല, ഇവിടെ
നിന്നാൽ കുറച്ച് പണമെങ്കിലുമുണ്ടാക്കാം. നാട്ടിൽ പോയി നാണം കെടാനാവില്ല. കുരങ്ങനെങ്കിൽ കുരങ്ങൻ!

അയാൾ സമ്മതിച്ചു. ജോലിയിൽ കയറി. അയാളെ കുരങ്ങന്റെ
വേഷമിടുവിച്ചു. അയാൾ കണ്ണാടിയിൽ ഒന്ന്
നോക്കി, ശരിക്കും അംബരന്നു, എന്തു ഭംഗിയുള്ള കുരങ്ങൻ!
താൻ കുരങ്ങനല്ല എന്നിനി
വിശ്വസിപ്പിക്കാൻ പറ്റില്ല. അത്രയ്ക്ക് പെർഫക്ഷൻ….
ഒരു യഥാർത്ഥ കുരങ്ങൻ പോലും തെറ്റിദ്ധരിക്കും.

സർകസ്‌ തുടങ്ങി..
കുരങ്ങൻ ജനങ്ങളെ ചിരിപ്പിച്ച്‌
കൈയിലെടുത്തു.
കളി മുന്നേറുകയാണ്‌. കളിക്കിടയിൽ അയാൾ സ്റ്റെപ്പ്‌ തെറ്റി സിംഹത്തിന്റെ മുകളിൽ ചെന്നുവീണു.! അപകടം മനസ്സിലാക്കി അയാൾ പെട്ടെന്ന് ചാടി എഴുന്നേറ്റെങ്കിലും, സിംഹം സടകുടഞ്ഞു, പിന്നെ ഒന്ന് മുരണ്ടു. അത്‌ അയാളെതന്നെ നോക്കി നിൽക്കുകയാണ്. എന്തുംസംഭവിക്കാം. കാഴ്ച്ചബംഗ്ലാവിൽ സിംഹം ഒരാളെ കൊന്നുതിന്നത്‌ ഒരു മിന്നൽപിണർ പോലെ അയാൾ ഓർത്തു…
അയാൾ പേടിച്ചു വിറച്ചു.

സിംഹം പതിയെ പതിയെ അയാളുടെ അടുത്തേക്ക്
നീങ്ങുകയാണ്‌.
കാണികളെല്ലാം കയ്യടിക്കുന്നു. കാണികൾക്ക്
അറിയില്ലല്ലോ അയാൾ യഥാർത്ഥ കുരങ്ങനല്ലെന്ന്. എന്നാൽ അയാൾ മാത്രം ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ്.

തന്റെ കാര്യം ഏതാണ്ട് ഒരു തീരുമാനമായി എന്ന് അയാൾക്ക് മനസ്സിലായി. രക്ഷപ്പെടാൻ ഒരു വഴിയുമില്ല. അവിടെ ജോലിക്ക്‌ ചേർന്ന നിമിഷത്തെ അയാൾ ശപിച്ചു. ഒരു നിമിഷം അയാൾ കുടുംബത്തെ ഓർത്തു…..അയാൾക്ക്‌ കരയാൻ തോന്നി, എന്നാൽ ശബ്ദം മാത്രം പുറത്തു വന്നില്ല.

സിംഹം കൂടുതൽ അടുത്തുവന്നു. എന്നിട്ട് തല താഴ്ത്തി പറഞ്ഞു,

“എടാ….ഷാജീ…. ഇത് ഞാനാടാ …..ഹമീദാ…..നിന്റെ സീനിയർ. B.tech 2010 ബാച്ച്……

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments