HomeWorld NewsEuropeമദർ തെരേസയുടെ വിശുദ്ധ പദവി; യൂറോപ്പ് ആഹ്ലാദത്തിമിർപ്പിൽ

മദർ തെരേസയുടെ വിശുദ്ധ പദവി; യൂറോപ്പ് ആഹ്ലാദത്തിമിർപ്പിൽ

റിപ്പോർട്ട്: രാജു കുന്നക്കാട്ട്

ഭാരതത്തിന് കരുണാവർഷത്തിൽ സമ്മാനമായി ലഭിച്ച മദർ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് ശേഷം യൂറോപ്പിലെങ്ങും ആഹ്ലാദം അലയടിക്കുന്നു. ഈ വർഷം സെപ്റ്റംബർ നാലിന് വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അഞ്ചു ലക്ഷത്തോളം വിശ്വാസികൾ എത്തിച്ചേരുമെന്നാണ് റിപ്പോർട്ട്. യൂറോപ്പിൽ നിന്നും തദ്ദേശീയരും ഇന്ത്യക്കാരുമായി വൻ ജനാവലി പങ്കെടുക്കും. മദർ തെരേസയുടെ പാദസ്പർശമേറ്റ അൽബേനിയ, മാസിഡോണ, അയർലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ നിന്നും വിശ്വാസികൾ ഒഴുകിയെത്തും.

 

 

1910 ഓഗസ്റ് 26 ന് അൽബേനിയയിൽ ജനിച്ച മദർ തെരേസയുടെ ജ്ഞാനസ്‌നാന നാമം ആഗ്നസ് എന്നായിരുന്നു. 18 വർഷങ്ങൾക്കു ശേഷം 1928 ൽ സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോ എന്ന സന്യാസിനി സഭയിൽ ചേരുന്നതിനു വേണ്ടിയാണ് മദർ തെരേസ അയർലണ്ടിൽ എത്തുന്നത്. ഡബ്‌ളിനടുത്ത് റാത്‌ഫർണാം ലൊറേറ്റോ കോൺവെന്റിൽ ചേർന്നു ഒന്നരമാസത്തെ ഇംഗ്ലീഷ് പഠനത്തിനു ശേഷം മേരി തെരേസ എന്ന പേര് സ്വീകരിച്ച് ഇന്ത്യയിലേക്ക് യാത്രയായി. ഇന്ത്യയിൽ മിഷിനറിയായി പ്രവർത്തിച്ച മദർ 20 വർഷം കൽക്കട്ടയിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചു.

 
പാവപ്പെട്ടവരോടൊപ്പം ജീവിക്കാനാഗ്രഹിച്ച മദർ തെരേസ മുൻകൈ എടുത്ത് 1950 ഒക്ടോബർ 9 ന് മിഷിനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസിനി സമൂഹത്തിന് ആരംഭം കുറിച്ചു. 1971,1974,1993 എന്നീ വർഷങ്ങളിൽ മദർ തെരേസ അയർലണ്ടിൽ ആയിരുന്നു. 1993 ൽ അയർലണ്ടിലെ നോക്ക് ബസലിക്ക സന്ദർശന വേളയിൽ വൻ വരവേൽപ്പാണ് മദറിന് ലഭിച്ചത്. അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ആൽബർട്ട് റെയ്നോൾഡ് മദറിനെ സ്വീകരിക്കാൻ എത്തിയിരുന്നു.

 

 

1991 ൽ മദർ തെരേസ തന്റെ ജന്മനാടായ ആൽബേനിയയിൽ എത്തി മിഷിനറീസ് ഓഫ് ചാരിറ്റി ബ്രദേഴ്‌സ്‌ എന്ന സമൂഹത്തിന് രൂപം കൊടുത്തു. യൂറോപ്പിൽ കുടിയേറിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും സെപ്റ്റംബർ 4 ന് റോമിലേക്ക് ഒഴുകിയെത്തും. വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ ചാവറയച്ചൻ, വിശുദ്ധ ഏവുപ്രാസ്യാമ്മ എന്നിവരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനും യൂറോപ്പിൽ നിന്നും നിരവധി മലയാളികൾ പങ്കെടുത്തിരുന്നു. ലോകമെങ്ങുമുള്ള മലയാളികൾ സെപ്റ്റംബർ നാലിനായി കാത്തിരിക്കുന്നു.

തൃപ്പൂണിത്തുറയിൽ ഉറങ്ങുന്ന ഔസേപ്പിതാവിന്റെ പള്ളിയിൽ നടന്ന അത്ഭുത രോഗസൌഖ്യം !

ഔസേപ്പിതാവിന്റെ പള്ളിയിൽ നടന്ന അത്ഭുത രോഗസൌഖ്യത്തിനു ഡോക്ടർമാരുടെ സ്ഥിരീകരണം !

മേഘങ്ങളില്‍ ക്രിസ്തു പ്രത്യക്ഷപ്പെട്ട അത്ഭുതം നടന്ന പള്ളിയിൽ 169 വർഷങ്ങൾക്കു ശേഷവും എത്തുന്നത് ആയിരങ്ങള്‍ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments