HomeWorld NewsEuropeമാഞ്ചസ്റ്ററിൽ മാർ ജെയിംസ് പഴയാറ്റിൽ അനുസ്മരണ ബലിയും അനുശോചന യോഗവും

മാഞ്ചസ്റ്ററിൽ മാർ ജെയിംസ് പഴയാറ്റിൽ അനുസ്മരണ ബലിയും അനുശോചന യോഗവും

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ ഇന്നലെ വൈകിട്ട് യു കെയിലെ ഇരിങ്ങാലക്കുട രൂപതാ അംഗങ്ങളും, മാഞ്ചസ്റ്ററിലെ വിശ്വാസ സമൂഹവും സംയുക്തമായി ചേർന്ന് പ്രാർത്ഥനയും അനുസ്മരണ ബലിയും, അനുശോചനയോഗവും നടത്തി. ബഹുമാനപ്പെട്ട ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ പിതാവിന്റെ നിർദ്ദേശത്തെ തുടർന്നാണ് 13/7/16 ബുധനാഴ്ച വൈകുന്നേരം 7 ന് മാഞ്ചസ്റ്റർ ലോംങ്ങ്സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തിൽ റവ.ഫാ. പ്രിൻസ് തുമ്പിയാംകുഴിയിൽ വിശുദ്ധ ബലി അർപ്പിച്ചു.

 

 

തുടർന്ന് ഫാ.പ്രിൻസ് തുമ്പിയാംകുഴിയിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുശോചന യോഗത്തിൽ ഇരിങ്ങാലക്കുട രൂപതയുടെ മുൻ പാസ്റ്ററൽ കമ്മിറ്റിയംഗവും, സിൽവർ ജൂബിലിയുടെ കേന്ദ്ര കമ്മിറ്റിയംഗവുമായി പ്രവർത്തിച്ചിട്ടുള്ള അഡ്വ.ജയ്സൺ മേച്ചേരി ഏവരേയും സ്വാഗതം ചെയ്തു. വിശുദ്ധനായ, ഒത്തിരി പ്രാർത്ഥിക്കുന്ന, പാവങ്ങളെക്കറിച്ച് കരുതലുള്ള പിതാവായിരുന്ന പഴയാറ്റിൽ പിതാവെന്ന് ഫാ.പ്രിൻസ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ അനുസ്മരിച്ചു. ഇരിങ്ങാലക്കുട രൂപതയെ മികച്ച രൂപതകളിലൊന്നാക്കി മാറ്റിയത് പഴയാറ്റിൽ പിതാവായിരുന്നെന്ന് യോഗം അഭിപ്രായപ്പെട്ടു. അതിരറ്റ തിരുഹൃദയ ഭകതിയുള്ള പിതാവ്, തിരുഹ്യദയ പ്രതിഷ്ടാ ജപം കുടുംബംഗങ്ങളിൽ പ്രചരിപ്പിച്ച പിതാവ്, പാവങ്ങളോട് കരുതലുള്ള പിതാവായിരുന്നു എന്നും യോഗം അഭിപ്രായപ്പെട്ടു. ജെയിംസ് പഴയാറ്റിൽ പിതാവിന്റെ വേർപാടിൽ വേദനിക്കുന്ന രൂപതാംഗങ്ങളോടൊപ്പം ചേർന്ന് യോഗം അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.

 

 
സാൽഫോർഡ് സീറോ മലബാർ രൂപതാ വിശ്വാസികളെ പ്രതിനിധാനം ചെയ്ത് സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്യൂണിറ്റി ട്രസ്റ്റി പോൾസൺ തോട്ടപ്പിള്ളി, ഷ്റൂസ്ബറി രൂപതയെ പ്രതിനിധാനം ചെയ്ത് കെ.സി.എ.എം പ്രസിഡന്റ് ജയ്സൺ ജോബ്, ജീസസ് യൂത്ത് യു കെ യെ പ്രതിനിധാനം ചെയ്ത് ജോബി മുണ്ടക്കൽ, ഷാജു അരിക്കാട്ട് തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. സീറോ മലബാർ ഷ് റൂസ് ബറി രൂപതാ ചാപ്ലിയൻ റവ.ഡോ.ലോനപ്പൻ അറങ്ങാശ്ശേരി, സാൽഫോർഡ് രൂപതാ സീറോ മലബാർ ചാപ്ലിയൻ റവ.ഫാ.തോമസ് തെക്കൂട്ടത്തിൽ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.

 

 

പ്രസ്തുത യോഗവും അനുസ്മരണ ബലിയും സംഘടിപ്പിക്കുവാൻ നേതൃത്വം നല്കിയത് ഇരിങ്ങാലക്കുട രൂപതക്കാരായ അഡ്വ.ജയ്സൺ മേച്ചേരി, ഷാജു അരിക്കാട്ട്, ജോണി എലവുത്തിങ്കൽ, ജോണി പൗലോസ് കൊറ്റപ്പുറം തുടങ്ങിയവരാണ്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments