HomeWorld NewsEuropeനിറയെ പുതുമകളുള്ള കേരളാഹൗസ് കായിക മത്സരമേളയില്‍ കുട്ടികള്‍ക്കും മുതിർന്നവര്‍ക്കും മിനിമാരത്തോണ്‍ മത്സരവും

നിറയെ പുതുമകളുള്ള കേരളാഹൗസ് കായിക മത്സരമേളയില്‍ കുട്ടികള്‍ക്കും മുതിർന്നവര്‍ക്കും മിനിമാരത്തോണ്‍ മത്സരവും

അയര്‍ലണ്ടിലെ ഇന്ത്യന്‍ കുട്ടികളുടെയും യുവതിയുവാക്കള്‍ക്കളുടെയും കായികമായ കഴിവുകള്‍ക്ക് പ്രജോദനവും, കായിക രംഗത്തേക്ക് താരങ്ങളെ വളര്‍ത്തിയെടുക്കുവയെന്ന ഉദ്ദേശ്യത്തോടെക്കുടി ഏപ്രില്‍ 29-)൦ തീയതി ഞായറാഴ്ച രാവിലെ 11 മണിമുതല്‍ സാന്‍ട്രിയില്‍ ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടുകുടിയ മോര്‍ടോണ്‍ സ്റ്റേഡിയത്തില്‍ കേരളാഹൗസും കോണ്‍ഫിഡന്‍റെ ട്രാവല്‍സും സുംയുക്തമായി സംഘടിപ്പിക്കുന്ന കേരളഹൗസ് കായികമത്സരമേളയില്‍ കുട്ടിക്കള്‍ക്കും മുതുന്നവര്‍ക്കും മിനി മാരത്തോണ്‍ മത്സരവും ഉണ്ടായിരിക്കുനതാണ്.

അയര്‍ലണ്ടില്‍ സംഘടിപ്പിക്കുന്ന മിക്കവാറും എല്ലാമത്സരങ്ങളും കലാമത്സരങ്ങളില്‍ ഒതുങ്ങി പോകുന്നു, ഈ കാലകട്ടത്തില്‍ കേരളാഹൗസ് കായിക രംഗത്തേക്ക് താരങ്ങളെ വളര്‍ത്തിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കുന്നതാണ് കേരളഹൗസ് കായികമത്സരമേള. കായിക പരിശീലന മത്സരങ്ങളില്‍ പങ്കാളിയാകുന്നതോടെ നമ്മുടെ കുട്ടിക്കളുടെ മനസും ശരീരവും ആരോഗ്യപരമായ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്നത് നമ്മള്‍ ചിന്തിക്കുന്നില്ല. കായികമത്സരങ്ങളില്‍ നമ്മുടെ കുട്ടികളുടെ കഴുവുകള്‍ തെളിക്കുന്നതിനോപ്പം അയര്‍ലണ്ടിലെ കായിക രംഗത്തേക്ക് താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം.

നാലുവയസുള്ള കുട്ടികള്‍ മുതല്‍ എല്ലാവര്‍ക്കും പങ്കെടുക്കുവാന്‍ പറ്റിയ രീതിയിലാണ് കായികമത്സരമേള ചിട്ടപ്പെടുത്തിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകo പ്രത്യേകo മത്സരങള്‍ ഉണ്ടായിരിക്കും. കൊച്ചുകുട്ടികളുടെ മത്സരങ്ങള്‍ക്ക് പ്രത്യേകമായ ഇന്‍ഡോര്‍ സ്റ്റേഡിയ൦ ഒരുക്കിട്ടുണ്ട്. താഴെ പറയുന്ന ഇന്നങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരവിജയികള്‍ക്ക് Confident Travels, Nila Food Products, Oscar Travels, Recruitnet, എന്നിവര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്.കായികപ്രേമികള്‍ക്ക് അതിരുകളില്ലാതെ കുതിക്കുവാന്‍ കേരളഹൗസ് ഒരുക്കുന്ന ഈ കായികമത്സരമേളയില്‍ പങ്കെടുക്കാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടെനെതനെ www.keralahouseireland.com/register എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യത് രജിസ്റ്റര്‍ചെയ്യത് കേരളഹൗസ് കായികമത്സരമേള വന്‍വിജയമാക്കിതീര്‍ക്കുവാന്‍ എല്ലാ കായികപ്രേമികളെയും മോര്‍ടോണ്‍ സ്റ്റേഡിയത്തിലേക്ക് ഷണിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments