HomeWorld NewsEuropeആദ്യ പന്ത് അതിര്‍ത്തി കടത്തുന്ന അപൂര്‍വ്വ പ്രതിഭയ്ക്ക് കേരള ഹൌസിന്റെ ആദരവ്

ആദ്യ പന്ത് അതിര്‍ത്തി കടത്തുന്ന അപൂര്‍വ്വ പ്രതിഭയ്ക്ക് കേരള ഹൌസിന്റെ ആദരവ്

ആദ്യ ബോള്‍ തന്നെ അനായാസം അതിതിര്‍ത്തി കടത്തുന്ന ലോക ക്രിക്കറ്റിന്റെ തന്നെ വെടിക്കെട്ട്‌ ബാറ്റ്സ്മാന്‍ നമ്മുടെ സ്വന്തം ,വീരേന്ദ്ര സെഹ്‌വാഗിനോടുള്ള ആദര സൂചകമായി കേരള ഹൌസ് ചാമ്പ്യന്‍സ് ട്രോഫി ഇക്കുറി സെഹ്‌വാഗിന്റെ പ്രതിഭയ്ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നു. മികച്ച ക്രിക്കറ്റ്‌ മത്സരങ്ങള്‍ അയര്‍ലന്റിലെ ക്രിക്കറ്റ്‌ പ്രേമികള്‍ക്ക് എല്ലാ വര്‍ഷവും സമ്മാനിക്കുന്ന കേരള ഹൌസ് ചാമ്പ്യന്‍സ്‌ ട്രോഫിക്ക് ഇത്തവണയും തീ പാറുന്ന പോരാട്ടങ്ങള്‍ തന്നെയാണ് നടക്കുന്നത് .ആദ്യ മത്സരത്തില്‍ പ്രമുഖ ടീം ആയ താലയോട് ഏറ്റുമുട്ടുന്നത് നവാഗതരായ തെക്കന്‍സ് ക്രിക്കറ്റ്‌ ടീം ആണ് .രണ്ടാം മത്സരത്തില്‍ കഴിഞ്ഞ തവണത്തെ കിരീട ധാരികളായ ലുകാന്‍ ക്രിക്കറ്റ്‌ ടീം ,മുന്‍ വര്‍ഷ ജേതാക്കളായ ഫിന്ഗ്ലാസ് ടീമിനെ നേരിടുന്നു.വാശിയേറിയ മൂന്നാം മത്സരത്തില്‍ കഴിഞ്ഞ തവണത്തെ ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്വോര്ട്സ്ടീം ,കരുത്തരായ KCC ടീമിനെയാണ് നേരിടുന്നത് ,നാലാമത്തെയും അവസാനത്തേതുമായ ലീഗ് മാച്ചില്‍ യുവത്വത്തിന്റെ കരുത്തുമായെത്തുന്ന ഡബ്ലിന്‍ ചാര്‍ജെര്സ് ,കഴിഞ്ഞ തവണത്തെ നിറസാന്നിധ്യമായ ക്രംലിന്‍ ടീമുമായി ഏറ്റുമുട്ടുന്നു.ഓസ്കാര്‍ ട്രാവെല്‍സ് എവര്‍ റോളിംഗ് ട്രോഫിയുടെയും മണിഗ്രം കാഷ് അവാര്‍ഡിന്റെയും ജേതാക്കളെ നിര്‍ണയിക്കുന്ന ഫൈനലില്‍ രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് യൂറേഷ്യ നല്‍കുന്ന കാഷ് അവാര്‍ഡാണ്.ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഏവരുടെയും സാന്നിധ്യം സ്വാഗതം ചെയ്യുന്നതായി കേരളഹൌസ് അറിയിച്ചു .

കാർണിവൽ കപ്പിൽ മുത്തമിടാനൊരുങ്ങി ഇക്കുറി “തെക്കൻസ് ക്രക്കറ്റ് ഇലവനും”

ഡബ്ളിൻ: കേരളഹൌസ്,കാർണിവലിൽ ഒരുക്കുന്ന ക്രക്കറ്റ് മൽസരത്തിൽ ഇത്തവണ അയർലണ്ടിൽ ആയിരത്തിൽപരം അംഗങ്ങളുള്ള ക്നാനായ കാത്തലിക് അസോസിയേഷൻ രൂപം കൊടുത്ത തങ്ങളുടെ സ്വന്തം ടീമായ “തെക്കൻസ് ക്രക്കറ്റ് ഇലവൻ “പ്രഥമ പോരാട്ടത്തിനിറങ്ങുകയാണ്.

ജൂൺ 18 ശനിയാഴ്ച രാവിലെ 8.45 നാണ് ടീമിന്റെ മത്സരം .പോരാട്ട വഴിയിൽ ടീമിന് ആവേശമേകാൻ,ഭാഗഭാക്കാകുവാൻ സാധിക്കുന്ന എല്ലാ ക്നാനായ കുടുംബാഗങ്ങളേയും കാർണിവൽ ക്രിക്കറ്റ് വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്നാനായ കാത്തലിക് അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Mahesh piravam-0894895416

kissan thomas-0876288906

biju pallikkara-0873245756

pradeep chandran-0871390007

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments