HomeWorld NewsEuropeബ്രിട്ടനിലെ നഴ്‌സുമാര്‍ക്ക് ആശ്വാസം; ഇമിഗ്രേഷന്‍ നയം സർക്കാർ തിരുത്തി

ബ്രിട്ടനിലെ നഴ്‌സുമാര്‍ക്ക് ആശ്വാസം; ഇമിഗ്രേഷന്‍ നയം സർക്കാർ തിരുത്തി

ലണ്ടന്‍: ബ്രിട്ടനിലെ ആയിരക്കണക്കിന് നഴ്‌സുമാര്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരുമെന്ന ആശങ്ക ഒഴിഞ്ഞു. ചുരുങ്ങിയത് 35,000 പൗണ്ട് വാര്‍ഷികവരുമാനമുള്ളവര്‍ക്കു മാത്രമേ ബ്രിട്ടനില്‍ നഴ്‌സായി ജോലിചെയ്യാനാവൂ എന്ന  നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിച്ചു.
നഴ്‌സിങ് ആള്‍ക്ഷാമമുള്ള തൊഴില്‍പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ പുതിയ തീരുമാനം. മുന്‍നിര്‍ദേശ പ്രകാരമുള്ള 35,000 പൗണ്ട് ശമ്പളസ്‌കെയില്‍ സീനിയര്‍ നഴ്‌സുമാര്‍ക്കുമാത്രമേ ലഭിക്കൂ. കുറഞ്ഞ ശമ്പളക്കാരായ 7000 നഴ്‌സുമാരെ അടുത്ത മൂന്നുകൊല്ലത്തിനുള്ളിലും ബാക്കിയുള്ളവരെ ക്രമേണയും തിരിച്ചയയ്ക്കാനായിരുന്നു നിര്‍ദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments