HomeWorld NewsGulfലോകത്തിലെ ഉയരം കൂടിയ രണ്ടാമത്തെ ബിൽഡിങ്ങും സ്വന്തമാക്കാനൊരുങ്ങി ദുബായ്; കെട്ടിടം ഉയരുക ശൈഖ് സായിദ് റോഡിൽ

ലോകത്തിലെ ഉയരം കൂടിയ രണ്ടാമത്തെ ബിൽഡിങ്ങും സ്വന്തമാക്കാനൊരുങ്ങി ദുബായ്; കെട്ടിടം ഉയരുക ശൈഖ് സായിദ് റോഡിൽ

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമായ ബുര്‍ജ് ഖലീഫക്ക് പിന്നാലെ ഏറ്റവും വലിയ രണ്ടാമത്തെ കെട്ടിടവും സ്വന്തമാക്കാനൊരുങ്ങി ദുബായ്. ദുബൈ ആസ്ഥാനമായ നിര്‍മാതാക്കളായ അസീസി ഡെലപ്മെന്‍റ്സ് സി.ഇ.ഒ ഫര്‍ഹാദ് അസീസി ട്വിറ്റര്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിലെ മെര്‍കെദ കെട്ടിടമാണ് ലോകത്ത് രണ്ടാം സ്ഥാനത്തുള്ളത്. ബി.ബി.സി പേര്‍ഷ്യ ചാനലില്‍ അഭിമുഖത്തിനിടെ പിതാവും അസീസി ഗ്രൂപ് സ്ഥാപകനുമായ മീര്‍വായിസ് അസീസി നടത്തിയ വെളിപ്പെടുത്തല്‍ ഉദ്ധരിച്ചാണ് ഫര്‍ഹാദ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കെട്ടിടത്തിന്‍റെ പേരോ ഉയരമോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ശൈഖ് സായിദ് റോഡിലെ പ്രധാന സ്ഥാനത്തായിരിക്കും കെട്ടിടം നിര്‍മിക്കുകയെന്ന് നേരത്തെ ഇദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇത് കമ്ബനിക്ക് വളരെ പ്രധാനപ്പെട്ട ഒരു നേട്ടമായിരിക്കുമെന്നും ഫര്‍ഹാദ് കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments