HomeWorld NewsGulfകുവൈത്തിൽ പുതിയ രൂപത്തിൽ സൈബർ തട്ടിപ്പുകാർ: നിങ്ങളുടെ രക്തഗ്രൂപ്പ് വരെ കൃത്യമായി പറയും: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

കുവൈത്തിൽ പുതിയ രൂപത്തിൽ സൈബർ തട്ടിപ്പുകാർ: നിങ്ങളുടെ രക്തഗ്രൂപ്പ് വരെ കൃത്യമായി പറയും: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി അധികൃതർ

സൈബര്‍ തട്ടിപ്പുകാര്‍ കുവൈത്തില്‍ പുതിയ രൂപത്തിലും ഭാവത്തിലും ഇറങ്ങിയിരിക്കുന്നതായി അധികൃതർ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന സന്ദേശങ്ങള്‍ അയച്ചും, ഫോണ്‍വിളിച്ചുമാണ് തട്ടിപ്പുകള്‍ നടക്കുന്നത്. മലയാളികളടക്കം നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടത്. മുമ്ബും പലരൂപത്തിലുള്ള തട്ടിപ്പുകളും നടന്നിട്ടുണ്ടെങ്കിലും കൃത്യമായ രേഖകള്‍ പറഞ്ഞും പൊലീസ് വേഷത്തില്‍ വിഡിയോകോളില്‍ എത്തിയുമാണ് ഇത്തവണത്തെ തട്ടിപ്പ്. ആളുകളെക്കുറിച്ച്‌ മുഴുവൻ വിവരങ്ങളും മനസ്സിലാക്കിയാണ് തട്ടിപ്പുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

വിളിക്കുന്നവരുടെ സിവില്‍ ഐ.ഡി നമ്ബര്‍, രക്തഗ്രൂപ്, ജോലി ചെയ്യുന്ന സ്ഥലം, ബാങ്ക് വിവരങ്ങള്‍ എന്നിവയെല്ലാം വിളിക്കുന്നവര്‍ വ്യക്തമായി പറയുന്നുണ്ട്. സൈബര്‍ തട്ടിപ്പുകളെ കുറിച്ച്‌ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗതാഗത ലംഘനവുമായി ബന്ധപ്പെട്ട് സന്ദേശങ്ങള്‍ അയക്കാറില്ലെന്നും സര്‍ക്കാര്‍ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ സഹേല്‍ ആപ്ലിക്കേഷൻ വഴി മാത്രമേ മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയക്കുന്നുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു. ഓണ്‍ലൈൻ പണമിടപാടുകള്‍ക്ക് മുമ്ബ് വിശ്വാസ്യത ഉറപ്പാക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments