HomeWorld NewsAustraliaബ്രിസ്‌ബേനിൽ യുവതി പട്ടാപ്പകൽ മാനഭംഗത്തിനിരയായി

ബ്രിസ്‌ബേനിൽ യുവതി പട്ടാപ്പകൽ മാനഭംഗത്തിനിരയായി

ബ്രിസ്‌ബേൻ : ക്വീന്‍സ് ലാന്‍ഡിലെ മോര്‍ട്ടന്‍ ബേ റിജിയണിൽ റോഡരുകിലെ നടപ്പാതയിൽ കൊറിയന്‍ യുവതി പട്ടാപ്പകൽ മാനഭംഗത്തിനിരയായി. ലൈംഗികാക്രമണത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊറെഫീല്‍ഡിലെ നടപ്പാതയിൽ ഇന്നലെ രാവിലെ 11.30 നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവമെന്ന് പോലീസ് അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെന്നു സംശയിക്കുന്ന 23 കാരനായ കബൂള്‍ചര്‍ സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. യുവതിയുമായുള്ള പൂർവ വൈരാഗ്യമാണോ സംഭവത്തിനു പ്രീതിയെ പ്രേരിപ്പിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ യുവതിയെ അറിയില്ലെന്നാണ് ഇയാൾ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. പ്രതിയെ ശനിയാഴ്ച കബൂള്‍ചര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ക്യാൻസർ തടയാൻ കഴിയുമോ? വേൾഡ് ക്യാൻസർ റിസേർച് ഫണ്ട് നടത്തിയ പഠനറിപ്പോർട്ട്

സ്മാര്‍ട്ട്ഫോണുകളില്‍ അടുത്തവർഷം സംഭവിക്കുന്ന 5 അത്ഭുത മാറ്റങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments