HomeHealth Newsക്യാൻസർ തടയാൻ കഴിയുമോ? വേൾഡ് ക്യാൻസർ റിസേർച് ഫണ്ട് നടത്തിയ പഠനറിപ്പോർട്ട്

ക്യാൻസർ തടയാൻ കഴിയുമോ? വേൾഡ് ക്യാൻസർ റിസേർച് ഫണ്ട് നടത്തിയ പഠനറിപ്പോർട്ട്

ആഗോള മാനവരാശി നേരിടുന്ന ഏറ്റവും മാരകമായ രോഗങ്ങളിലൊന്നാണ്‌ ക്യാന്‍സര്‍. ഇതിന്റെ വ്യാപനം അനുദിനം വര്‍ധിക്കുകയാണ്‌. സംസ്‌ഥാനത്ത്‌ ഒന്നര ലക്ഷത്തോളം ക്യാന്‍സര്‍ രോഗികളുണ്ടെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. അമ്പത്തിഅയ്യായിരത്തോളം ക്യാന്‍സര്‍ രോഗികള്‍ ഓരോ വര്‍ഷവും പുതുതായി രജിസ്‌റ്റര്‍ ചെയ്യുന്നു. ഈ സാഹചര്യമെല്ലാം കണക്കിലെടുത്ത്‌, ബോധവത്‌ക്കരണം, മുന്‍കൂര്‍ രോഗനിര്‍ണയം, ചികിത്സ, സാന്ത്വന ചികിത്സ, പഠനഗവേഷണങ്ങള്‍ എന്നീ മേഖലകളിലെല്ലാം സര്‍ക്കാര്‍ അതീവജാഗ്രത പുലര്‍ത്തുന്നുണ്ട്‌. അതോടൊപ്പംതന്നെ, ക്യാന്‍സറിനെതിരേ സമൂഹമൊന്നടങ്കം ഒത്തൊരുമിച്ച്‌ മുന്നേറേണ്ട സാഹചര്യമാണുള്ളത്‌. നമ്മുടെ താളം തെറ്റിയ ഭക്ഷണക്രമം തന്നെയാണ് ഈ രോഗം ഉണ്ടാകുന്നതിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്നത്.

 

 

മൂന്നിലൊരു ഭാഗം അര്‍ബുദ രോഗങ്ങളും നാം കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ ഗവേഷണ പഠനങ്ങളുടെ കണ്ടെത്തലാണിത്. വിവിധ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കഴിയും. എപ്പോഴും എന്തിനും കാന്‍സര്‍ രോഗവളര്‍ച്ചയെ തടയുകയോ സാവധാനപ്പെടുത്തുകയോ, ട്യൂമറിന്റെ വലുപ്പം കുറയ്ക്കുകയോ ചെയ്യാനും കഴിവുള്ള നിരവധി പദാര്‍ത്ഥങ്ങള്‍ വിവിധ ഭക്ഷണങ്ങളിലൂടെ നമുക്ക് ലഭിക്കുന്നു. അതും വ്യത്യസ്തമായ രുചികളില്‍. നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെ ഇനി ക്യാന്‍സറിനെതിരെ പോരാടാം.ഏതിനും ഡോക്ടറുടെ അടുത്തേക്കോടുന്നതു തടയാന്‍ മെച്ചപ്പെട്ട ജീവിത രീതിയും നല്ല ഭക്ഷണ ശീലവും സഹായിക്കും.

 

ക്യാൻസർ വരുത്തുന്ന ഭക്ഷണങ്ങൾ:

മദ്യം കുറയ്ക്കുക/ ഒഴിവാക്കുക
നിരന്തരമുള്ള മദ്യപാനം വായിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഇതു മാത്രമല്ല, ആമാശയം, കരൾ, മാറിടം തുടങ്ങിയ ശരീരഭാഗങ്ങളിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത മദ്യപരിൽ കൂടുതലാണ്. അമിതമായ മദ്യപാനം അപകടം ക്ഷണിച്ചു വരുത്തലാവും. മധ്യത്തിലെ ആൽക്കഹോൾ ഉണ്ടാക്കുന്ന അസറ്റാൽഡിഹൈഡ് എന്ന വിഷ പഥാർത്ഥം മനുഷ്യ ഡിഎൻഎ നേരിട്ടു നശിപ്പിക്കാൻ ശേഷിയുള്ളതാണ്. മാത്രമല്ല, മദ്യം ലിവറിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതിനാൽ പല അപകടകാരികളായ മൂലകങ്ങളും പുറന്തള്ളാൻ ശരീരത്തിന് കഴിയാതെ വരികയും ഇവ ക്യാൻസറിലേക്ക് നയിക്കുകയും ചെയ്യും.
റെഡ് മീറ്റും സംസ്കരിച്ച ഇറച്ചിയും
റെഡ് മീറ്റും ക്യാന്‍സറും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. റെഡ് മീറ്റ് ഒഴിവാക്കിയതുമൂലം 17,000 ത്തോളം പേര്‍ ഉദര ക്യാന്‍സറില്‍ നിന്നു രക്ഷ നേടിയെന്നാണ് വേള്‍ഡ് ക്യാന്‍സര്‍ റിസര്‍ച്ച് ഫണ്ടിന്റെ വിലയിരുത്തല്‍ . പോത്ത്, ആട്, പന്നി ഇറച്ചികള്‍ കഴിക്കുന്നതു നിയന്ത്രിച്ചവര്‍ക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്. ഉദര ക്യാന്‍സര്‍ ബാധിക്കാതിരിക്കാന്‍ ഏറ്റവും കൂടുതല്‍ കഴിക്കേണ്ടത് വെളുത്തുള്ളിയും കാല്‍സ്യവും നാരുകളുള്ള ഭക്ഷണവുമാണെന്നും നിര്‍ദേശിക്കുന്നു. റെഡ്മീ മീറ്റിനു പകരം മീനും ചിക്കനും ഉപയോഗിക്കാം. അതുപോലെ ദീർഘനേരം ചൂടാക്കിയ മാംസം കഴിക്കുന്നത് ക്യാൻസർ ഉണ്ടാക്കും. ദീർഘ നേരം ചൂടായക്കുമ്പോൾ ഉണ്ടായേക്കുന്ന ഹൈഡ്രോസൈക്ലിക് രാസ വസ്തുക്കൾ ക്യാൻസറിന് കാരണമാകുന്നു.

പാലും പാൽഉത്പന്നങ്ങളും
മിതമായ തോതിൽ എല്ലാം ആവാം. എന്നാൽ അധികമാകുമ്പോഴാണ് കുഴപ്പം. പാലിൽ അടങ്ങിയിരിക്കുംമ ഉയർന്ന തോതിലുള്ള കാൽസ്യം ലെവൽ ശരീരത്തിൽ വിറ്റാമിൻ ഡി കുറയുന്നതിന് കാരണമാകുന്നു. ശരീര കോശങ്ങൾ വളരുന്നതിൽ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്ന വിറ്റാമിൻ ഡി കുറയുന്നത് പുരുഷന്മാരിൽ പ്രോസ്ട്രേറ്റ് ക്യാൻസർ ഉണ്ടാക്കുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു. എന്നാൽ, മറ്റു ക്യാന്പസുകളെ ചെറുക്കുന്ന ഒരു ഉൽപ്പന്നം കൂടിയാണ് പാൽ. ഉദാഹരണത്തിന് ആമാശയത്തിലെ ക്യാൻസർ ചെറുക്കാൻ പാലിന് കഴിയും.

 

ക്യാൻസർ തടയുന്ന ഭക്ഷണങ്ങൾ:

ഓറഞ്ച്

ഓറഞ്ച് പഴങ്ങളില്‍ അടങ്ങിയിട്ടുളള ‘മോണോടെര്‍പീ്‌നുകള്‍” (Monoterpense) അര്‍ബുദ ജന്യങ്ങളായ വസ്തുക്കളെ ശരീരത്തില്‍ നിന്നും പുറന്തളളുന്നതിന് സഹായിക്കുന്നതിലൂടെ കാന്‍സര്‍ രോഗത്തെ തടയുന്നു. സ്തനാര്‍ബുദത്തില്‍ അര്‍ബുദകോശങ്ങള്‍ പെരുകുന്നതിനെ ചെറുമധുരനാരങ്ങ തടയുന്നു. ഈ പഴങ്ങളില്‍ വിറ്റാമിന്‍ സി, ബീറ്റ കരോട്ടിന്‍, ഫോളിക് ആസിഡ് എന്നീ പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

അണ്ടിപ്പരിപ്പുകള്‍

അണ്ടിപ്പരിപ്പുകളില്‍ ആന്റിഓക്‌സിഡന്റുകളായ ‘ക്വര്‍സൈപറ്റി” നും (Quercetin), ‘കാമ്‌ഫെറോളും” (Campherol) അടങ്ങിയിരിക്കുന്നു. കാന്‍സര്‍ വളര്‍ച്ച നിയന്ത്രിക്കുന്നതില്‍ ഈ പദാര്‍ത്ഥങ്ങള്‍ക്ക് കഴിവുണ്ട്. ബ്രസീല്‍ അണ്ടിപ്പരിപ്പില്‍ 80 മൈക്രോഗ്രാം ‘സെലീനിയം” (Selenium) അടങ്ങിയിട്ടുണ്ട്. ഇത് പ്രോസ്‌റേറ്റ് ഗ്രന്ഥിയിലുണ്ടാകുന്ന അര്‍ബുദരോഗത്തെ ചെറുക്കുന്ന പദാര്‍ത്ഥമാണ്.

റെഡ് വൈന്‍

അര്‍ബുദ രോഗങ്ങള്‍ക്കെതിരെ ശരീരത്തെ സുരക്ഷിതമാക്കുന്ന പോളിഫീനോളുകള്‍, രോഗമുണ്ടാക്കുന്ന സ്വതന്ത്ര റാഡിക്കലുകളെ നിര്‍വീര്യമാക്കുന്ന ആന്റിഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കുന്നു. മുന്തിരിങ്ങയുടെ തൊലിയില്‍ കാണപ്പെടുന്ന ‘റെസ്വെരാട്രോള്‍” (Resvaratrol) എന്ന പദാര്‍ത്ഥവും രോഗങ്ങളെ തടയുന്നതിന് കഴിവുളള ഒരു പദാര്‍ത്ഥമാണ്. എന്നാല്‍ വൈനുകളില്‍ സള്‍ഫൈറ്റ് രാസസംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അമിതമായി ഉപയോഗിക്കുന്നതും നന്നല്ല.

ബ്രോക്കോളി , കാബേജ് , കോളിഫ്ളവര്‍

ബ്രോക്കോളി, കാബേജ്, കോളിഫ് ളവര്‍ എന്നിവയില്‍ സ്തനാര്‍ബുദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ‘ഇന്‍ഡോള്‍3, കാര്‍ബിനോള്‍” (Indole – 3 carbinol) എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. അര്‍ബുദത്തിന് കാരണമാവുന്ന ഈസ്‌ട്രോജനെ ശരീരത്തിന് സുരക്ഷിതമായ ഒരു വസ്തുവായി രൂപാന്തരപ്പെടുത്തുവാന്‍ ഈ രാസവസ്തുവിന് കഴിവുണ്ടത്രേ. ബ്രോക്കോളിയുടെ മുളയില്‍ കാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ള ഫൈറ്റോകെമിക്കല്‍ ആയ ‘സള്‍ഫോറാഫേന്‍” (Sulforaphane) അടങ്ങിയിരിക്കുന്നു.

 

സള്‍ഫോറാഫേന്‍ ഉത്പാദിപ്പിക്കുന്ന ചില എന്‍സൈമുകള്‍ സ്വതന്ത്രറാഡിക്കലുകളെയും കാന്‍സറിന് കാരണമാകുന്ന മറ്റ് പദാര്‍ത്ഥങ്ങളെയും നിര്‍വീര്യമാക്കുന്നു. ബ്രോക്കോളിയുടെ മുളയിലും കോളിഫ് ളവര്‍, കാബേജ് എന്നിവയിലും ‘ല്യൂട്ടിന്‍” (Leutin) ‘സീസാന്‍തിന്‍” (Zeaxanthin) എന്നീ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പ്രോസ്‌റേറ്റ് ഗ്രന്ഥിയിലുണ്ടാകുന്ന അര്‍ബുദം കുറയ്ക്കാന്‍ ഇത് സഹായിക്കും.

മുളക്

കാന്‍സറിന് കാരണമാകുന്ന നൈട്രോസമിനുകളെ ചെറുക്കുന്ന ‘കാപ്‌സെയ്‌സിന്‍” (Capsaicin) എന്ന സംയുക്തം മുളകില്‍ അടങ്ങിയിട്ടുണ്ട്. ആമാശയകാന്‍സര്‍ തടയുന്നതിന് മുളകുകള്‍ ഫലപ്രദമാണ്.

വെളുത്തുളളി , സവാള , ചുവന്നുളളി

ശരീരത്തിലെ നിരവധി രോഗങ്ങള്‍ക്ക്ഒരുത്തമ ഔഷധമാണ് വെളുത്തുളളി. രോഗപ്രതിരോധത്തെ വര്‍ദ്ധിപ്പിക്കുന്ന ‘അല്ലിയം” (Allium) സംയുക്തങ്ങള്‍ വെളുത്തുളളിയില്‍ അടങ്ങിയിട്ടുണ്ട്. ഇമ്യൂണ്‍ കോശങ്ങളുടെ പ്രവര്‍ത്തനത്തെ അല്ലിയം സംയുക്തങ്ങള്‍ വര്‍ദ്ധപ്പിക്കുകയും അര്‍ബുദ കാരണമായ പദാര്‍ത്ഥങ്ങളെ വിഘടിപ്പിക്കുകയും ചെയ്യുന്നു. വെളുത്തുളളി മാത്രമല്ല, ചെറിയ ഉളളിയും സവാളയും ആമാശയ കാന്‍സര്‍ കുറയ്ക്കാന്‍ സഹായിക്കും. ഗാര്‍ലിക് ഓയിലിലുളള ‘ഡൈ അല്ലെല്‍ സള്‍ഫെഡുകള്‍” (Diallyl sulfidse) കാന്‍സറുണ്ടാക്കുന്ന കരളിലെ വസ്തുക്കളെ നിര്‍വീര്യമാക്കുന്നു. ഉളളിയില്‍ ആന്റിഓക്‌സിഡന്റായ’ക്വര്‍സെലറ്റിന്‍’ (Quercetin) എന്ന പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍ എന്നീ രോഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാന്‍ ക്വര്‍സെനറ്റിന്‍ എന്ന സംയുക്തത്തിന് കഴിവുണ്ട്.

കബാലി കാണാൻ ടിക്കറ്റു കിട്ടിയില്ല; യുവാവ് ആത്മഹത്യ ചെയ്തു! വീഡിയോ കാണാം

വിദേശത്തു വച്ച് നിങ്ങളുടെ പേഴ്‌സും ബാഗും നഷ്ടമായാൽ എന്തുചെയ്യണം ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments