HomeTech And gadgetsMobilesസ്മാര്‍ട്ട്ഫോണുകളില്‍ അടുത്തവർഷം സംഭവിക്കുന്ന 5 അത്ഭുത മാറ്റങ്ങൾ !

സ്മാര്‍ട്ട്ഫോണുകളില്‍ അടുത്തവർഷം സംഭവിക്കുന്ന 5 അത്ഭുത മാറ്റങ്ങൾ !

സ്മാർട് ഫോണുകളിൽ വൻ മാറ്റങ്ങളാണ് വരാൻ പോകുന്നത്. മടക്കാവുന്നതും വെള്ളത്തിൽ ഇടാവുന്നതുമായി നിരവധി മാറ്റങ്ങൾ വരും വർഷങ്ങളിൽ പ്രതീക്ഷിക്കാം. ഇതാ അത്തരം പ്രധാനപ്പെട്ട 5 മാറ്റങ്ങൾ.

 

 

3ഡി ഫോണുകള്‍ – വെര്‍ച്വല്‍ റിയാലിറ്റിയും വിആര്‍ സെറ്റുകളും തരംഗമാകുന്ന കാലത്ത്. ത്രീഡി സൈറ്റുകള്‍ക്ക് നല്ല കാലം വരുവാന്‍ പോകുകയാണ്. ഇപ്പോള്‍ വിപണിയിലുള്ള ത്രീഡി സെറ്റുകള്‍ പച്ച പിടിച്ചില്ലെങ്കിലും മുന്‍നിര കമ്പനികള്‍ പോലും സമീപകാലത്ത് ഇതില്‍ കൈവയ്ക്കുമെന്ന് തീര്‍ച്ച.

 
മോഡുലാര്‍ ഫോണുകള്‍ – Project Ara എന്നറിയപ്പെടുന്ന ഗൂഗിൾ മോ‍ഡുലാർ ഫോൺ ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. പ്രൊസസ്സർ , മെമ്മറി , ക്യാമറ തുടങ്ങിയവ മാത്രമായി അപ്ഗ്രേഡ് ചെയ്യാൻ സാധിക്കുമെന്നത് ഇത്തരം ഫോണുകളുടെ ഭാവിയിലെ സാധ്യതയാണ്. അതായത് നിങ്ങളുടെ ഫോൺ ക്യാമറ അപ്ഗ്രേഡ് ചെയ്യണമെങ്കിൽ ആ ഭാഗം മാത്രം മാറ്റാം.
സുതാര്യത – ഒരു ഗ്ലാസില്‍ പണികള്‍ ചെയ്യുന്ന ഫോണുകളും, കമ്പ്യൂട്ടറുകളും ഹോളിവുഡ് സിനിമയിലും മറ്റും കണ്ടിട്ടുണ്ടാകും, അത് ഏതായാലും 5 കൊല്ലത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകും.

 

ഫ്ലെക്സിബിള്‍ സ്ക്രീന്‍- ഇതിനകം തന്നെ ഒടിക്കാനും മടക്കാനും കഴിയുന്ന ഫോണുകള്‍ ചര്‍ച്ചയായിട്ടുണ്ട്. സാംസങ്ങ് പോലുള്ള കമ്പനികള്‍ ഇതിന്‍റെ പ്രോട്ടടൈപ്പും ഉണ്ടാക്കിയിട്ടുണ്ട്. ഒന്ന് തറയില്‍ വീണാല്‍ തീരുന്നതാണ് സ്മാര്‍ട്ട്ഫോണ്‍ എന്ന രീതി തന്നെ മാറ്റുന്നതായിരിക്കും ഒടിക്കാനും മടക്കാനും കഴിയുന്ന സ്മാര്‍ട്ട്ഫോണുകള്‍.

 

പാസ്വേര്‍ഡുകളെ മറക്കാം – ഇപ്പോള്‍ തന്നെ ഫിംഗര്‍പ്രിന്‍റ് സ്കാനറുകള്‍ ഫോണില്‍ വ്യാപകമാകുകയാണ്. ഇത് അടുത്ത് തന്നെ റെറ്റിന സ്കാനറായി മാറും. ഹൃദയം ഇടിപ്പ് വരെ പാസ്വേര്‍ഡ് ആക്കാം എന്നതാണ് പുതിയ കണ്ടെത്തല്‍.

ഗവ.പ്ലീഡര്‍ മാണിയുടെ ദത്തുപുത്രന്‍; വക്കീല്‍ കലാപത്തിന്റെ സ്പോണ്‍സര്‍ ദാമോദരന്‍: പി സി ജോര്‍ജ്

മോഹന്‍ലാലുമായി പിരിയുന്നു? ആന്റണി പെരുമ്പാവൂർ പറയുന്നത് ഇതാണ്

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments