HomeCinemaMovie Newsമോഹന്‍ലാലുമായി പിരിയുന്നു? ആന്റണി പെരുമ്പാവൂർ പറയുന്നത് ഇതാണ്

മോഹന്‍ലാലുമായി പിരിയുന്നു? ആന്റണി പെരുമ്പാവൂർ പറയുന്നത് ഇതാണ്

കൊച്ചി: മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ മാനേജരും മനസാക്ഷി സൂക്ഷിപ്പുകാരനുമാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂർ. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. മോഹന്‍ലാലുമായി വേര്‍പിരിയുമോ എന്ന ചോദ്യം ആന്റണിയ്ക്ക് നിരവധി തവണ നേരിടേണ്ടി വന്നിട്ടുണ്ട്. ബന്ധങ്ങള്‍ക്ക് അധികം ആയുസില്ലാത്ത സിനിമാ ലോകത്ത് ഈ ചോദ്യം പ്രസക്തവുമാണ്. എന്നാല്‍ ഈ ചോദ്യത്തിന് ഉത്തരവുമായി ആന്റണി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നു.

 
അദ്ദേഹം പറയുന്നു :
”ഈ ചോദ്യം തന്നെ അനാവശ്യമാണ്. തങ്ങളുടെ സൗഹൃദാന്തരീക്ഷത്തില്‍ ഒന്നും തന്നെ അത്തരമൊരു ചോദ്യത്തിന് പ്രസക്തിയില്ല. ഇനി അഥവാ ഉണ്ടായാലും അത് തന്റെ ഭാഗത്തു നിന്നായിരിക്കില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ലാല്‍ സാറിന്റെ ഭാഗത്ത് നിന്നായാല്‍ പോലും താന്‍ അവിടെ എവിടെയെങ്കിലും തന്നെയുണ്ടാകും. അല്ലാതെ താന്‍ എവിടെ പോകാനാണെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. നേരത്തെ ലാലും മുതിര്‍ന്ന സംവിധായകന്‍ സിബി മലയിലും തമ്മില്‍ ആന്റണിയുടെ ഇടപെടലിന്റെ പേരില്‍ പരസ്യമായി വഴക്കുണ്ടാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പഴയ ചില സുഹൃത്തുക്കള്‍ ലാലേട്ടനോട് അകലുകയാണ് എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുങ്ങിയത്. ആന്റണി പെരുമ്പാവൂരിന്റെ അനാവശ്യ ഇടപെടലുകള്‍ നേരത്തെ തന്നെ സിനിമാലോകത്ത് ചര്‍ച്ചാവിഷയമായിരുന്നു. ലാല്‍ ചിത്രങ്ങളുടെ തിരക്കഥ മുതല്‍ ചിത്രീകരണ രീതി വരെ പെരുമ്പാവൂരിന്റെ നിര്‍ദേശത്തില്‍ മാത്രമേ പൂര്‍ത്തിയാക്കാനാവൂ എന്നും ആന്റണി പെരുമ്പാവൂരിനെതിരെ ആരോപണം ഉണ്ടായിരുന്നു.

ക്യാൻസർ ഉണ്ടാക്കുന്നതും തടയുന്നതുമായ 6 ഭക്ഷണങ്ങൾ !

കബാലി കാണാൻ ടിക്കറ്റു കിട്ടിയില്ല; യുവാവ് ആത്മഹത്യ ചെയ്തു! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments