HomeWorld NewsAustraliaഓസ്‌ട്രേലിയയില്‍ തീപിടുത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു

ഓസ്‌ട്രേലിയയില്‍ തീപിടുത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു

വിക്‌ടോറിയ: ഓസ്‌ട്രേലിയായിലെ വിക്‌ടോറിയയില്‍ കാട്ടുതീയില്‍ വ്യാപക നാശനഷ്ടം. ക്രിസ്മസ് ദിനത്തില്‍ പടര്‍ന്നുപിടിച്ച നൂറിലേറെ കാട്ടുതീയില്‍ വീടുകള്‍ നശിച്ചു. ആളപായമൊന്നും ഉണ്ടായിട്ടില്ല. വൈ റിവര്‍ മേഖലയില്‍ 98 വീടുകളും സെപറേഷന്‍ ക്രീക്കില്‍ 18 വീടുകളുമാണ് നശിച്ചത്. വിക്‌ടോറിയയുടെ തെക്കു പടിഞ്ഞാറന്‍ മേഖലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ലോണിനോട് ചേര്‍ന്നാണ് തീപിടുത്തമുണ്ടായത്. സഞ്ചരികളടക്കം 1600 ഓളം പേരെ ഇവിടെനിന്ന് ഒഴിപ്പിച്ചു. കാലാവസ്ഥ മാറ്റവും മഴ നിലച്ചതുമാണ് തീ പടര്‍ന്നുപിടിക്കാന്‍ കാരണം. ശക്തമായ കാറ്റുണ്ടായാല്‍ തീ സമീപ പട്ടണങ്ങളിലേക്ക് പടരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments