HomeNewsShortഉത്തരേന്ത്യയിലും പാകിസ്​താനിലും ശക്തമായ ഭൂചലനം:6.2 തീവ്രത

ഉത്തരേന്ത്യയിലും പാകിസ്​താനിലും ശക്തമായ ഭൂചലനം:6.2 തീവ്രത

ന്യൂഡൽഹി: ഉത്തരേന്ത്യയിലും പാകിസ്​താനിലും ശക്​തമായ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്​ച രാത്രി 12.44 ഒാടെയായിരുന്നു റിക്​ടർ സ്​കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ത്യയിൽ ചണ്ഡിഗഡ്​,ശ്രനഗർ, ജയ്​പൂർ, ഡൽഹി എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. പാകിസ്​താനിലെ ​ലാഹോറിലും ഇസ്​ലാമാബാദിലും അഫ്​ഗാനിലെ കാബൂളിലും ഭൂചലനം റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്ന്​ 280 കിലോമീറ്റർ അകലെ താജികിസ്​താൻ അതിർത്തിയോട്​ ചേർന്ന ​പ്രദേശമാണ്​ ഭൂചലനത്തി​െൻറ ​പ്രഭവകേന്ദ്രമെന്ന്​ യു.എസ്​ ജിയോളജിക്കൽ സർവെ അറിയിച്ചു. രണ്ട്​ തവണയായി രണ്ടു മിനി​േട്ടാളമാണ്​ ഭൂചലനം അനുഭവപ്പെട്ടത്​. ആളപായമോ നാശനഷ്​ടങ്ങളോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments