HomeWorld NewsAustraliaവിഥിൻഷോയിൽ ഫാമിലി ഫെസ്റ്റ് ഇന്ന്; ഒരുക്കങ്ങൾ പൂർത്തിയായി

വിഥിൻഷോയിൽ ഫാമിലി ഫെസ്റ്റ് ഇന്ന്; ഒരുക്കങ്ങൾ പൂർത്തിയായി

മാഞ്ചസ്റ്റർ:- വിഥിൻഷോ സെന്റ്. തോമസ് സീറോ മലബാർ ഇടവകയുടെ ഫാമിലി ഫെസ്റ്റും, ഇടവക കുടുംബ യൂണിറ്റുകളുടേയും, സൺഡേ സ്കൂൾ കുട്ടികളുടേയും സ്പോർട്സ് ഡേയും ഇന്ന് ശനിയാഴ്ച വിഥിൻഷോ സെന്റ്. ജോൺസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കും. രാവിലെ 10 മണിക്ക് മാർച്ച് പാസ്റ്റിന് റവ. ഡോ. ലോനപ്പൻ അറങ്ങാശ്ശേരി അഭിവാദ്യം സ്വീകരിക്കുന്നതോടെ സ്പോർട്സ് ഡേയ്ക്ക് ഔപചാരികമായ തുടക്കം കുറിക്കും. തുടർന്ന് ഫാ.ലോനപ്പൻ അറങ്ങാശ്ശേരി ഫാമിലി ഫെസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

 

 

സെന്റ്.മേരീസ്, സെന്റ്. ഹ്യൂസ്, സെന്റ്.കുര്യാക്കോസ്, സെന്റ്.ജോൺസ് , എന്നീ കുടുംബ യൂണിറ്റുകൾ ഉൾപ്പെടുന്ന സെന്റ്.തോമസ് ടീമിനെ ജയ്സൺ
ജോബും, സെന്റ്.ആൻറണീസ്, സെന്റ്.അൽഫോൻസാ, സെന്റ്. വിൻസെൻറ്, സേക്രട്ട് ഹാർട്ട് എന്നീ കുടുംബ യൂണിറ്റുകൾ ഉൾപ്പെടുന്ന സെന്റ്. ഏവുപ്രസ്യാ ടീമിനെ
അലക്സ് വർഗ്ഗീസും നയിക്കും.

 

 

 

ഒന്നാം ക്ലാസ് മുതൽ യൂണിവേഴ്സിറ്റി ക്ലാസുകൾ വരെ വിവിധ ഗ്രൂപ്പുകളിലായി മത്സരങ്ങൾ നടക്കും. 45 വയസിന് മുകളിലുള്ളവരുടെയും, 45 വയസിന് താഴെയുള്ളവരുടേയും മത്സരങ്ങളും ഉണ്ടായിരിക്കും. റിലേ, ഫുട്ബോൾ, ക്രിക്കറ്റ്, വടംവലി തുടങ്ങിയ ഗ്രൂപ്പ്, ഗെയിംസ് മത്സരങ്ങളും സ്പോർട്സ് ഡേയുടെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.

 

 

 

മാതൃവേദിയുടെ ആഭിമുഖ്യത്തിൽ ഫുഡ്സ്റ്റാൾ പ്രവർത്തിക്കുന്നതാണ്. ഉച്ചഭക്ഷണം പള്ളിക്കമ്മിറ്റി വിതരണം ചെയ്യുന്നതാണ്. ട്രസ്റ്റിമാരായ ബിജു ആന്റണി, ട്വിങ്കിൾ ഈപ്പൻ, സുനിൽ കോച്ചേരി, സൺഡേ സ്കൂൾ പ്രധാനാധ്യാപകൻ ബോബി ആലഞ്ചേരി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.
സ്പോർട്സ് ഡേയിൽ പങ്കെടുത്ത് വിജയിപ്പിക്കുവാൻ എല്ലാ ഇടവകാംഗങ്ങളെയും വികാരി റവ.ഡോ. ലോനപ്പൻ അറങ്ങാശ്ശേരി സ്വാഗതം ചെയ്യുന്നു.

 

 

സ്പോർട്സ് നടക്കുന്ന സ്കൂളിന്റെ വിലാസം:-
ST. JOHN’S SCHOOL,
W00DHOUSE LANE,
M22 9NW.

അർധരാത്രി രണ്ടിനും നാലിനുമിടയിലാണ് അത് സംഭവിക്കുന്നത്……. കേരള പോലീസിന്റെ അതിപ്രധാനമായ ഒരു മുന്നറിയിപ്പ് !! ജാഗ്രത പാലിക്കുക

ചിക്കൻ പാചകം ചെയ്യുന്നതിന് മുൻപ് കഴുകരുത് ! വിഡ്ഢിത്തമെന്നു പറഞ്ഞു കളയാൻ വരട്ടെ, മരണം വരെ സംഭവിക്കാം !!

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments