HomeWorld NewsAustraliaമെൽബണിൽ ഭവന നിർമാണ രംഗത്തെ മലയാളി സാന്നിധ്യം: ടിജു തോമസ്‌

മെൽബണിൽ ഭവന നിർമാണ രംഗത്തെ മലയാളി സാന്നിധ്യം: ടിജു തോമസ്‌

മെൽബണ്‍:  അതിനൂതനമായ ആശയങ്ങളുമായി ഭവന നിർമാണത്തിൽ വ്യത്യസ്തനാവുകയാണ് ടിജു തോമസ്‌ .ഓസ്ട്രലിയായിൽ വളരെ ചുരുക്കം മലയാളികൾ ആണ് ഭവന നിർമാണ മേഘലയിൽ ഇന്ന് സജീവമായി ഉള്ളത് . ചുരുങ്ങിയ കാലയളവിൽ തന്നെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിൽഡാർ ആയി മാറിയിരിക്കുകയാണ് ടിജുവിന്റെ നേതൃത്വത്തിൽ ഉള്ള ഇന്നോ ഹോംസ് . മെൽബണിൽ ഓഫീസർ എന്ന suburb ൽ ടിമ്പർ ടോപ്‌ എസ്റ്റേറ്റ്‌ ൽ വളരെ അധികം സാങ്കേതിക വിദ്യകൾ ഉൾപെടുത്തി നിർമിച്ചിരിക്കുന്ന ഡിസ്പ്ലേ ഭവനം യഥാർത്ഥത്തിൽ വിസ്മയിപ്പിക്കുന്നതാണ്. ഇരു നില വീടിൽ സിനിമാസ്കോപ്പ് സ്ക്രീൻ അടക്കമുള്ള ഹോം തിയേറ്റർ , ആവിശ്യനുസരണം ഉയരം കൂടുകയും കുറയുകയും ചെയ്യുന്ന സ്നൂകർ ടേബിൾ , പുതുമയാർന്ന ലിഫ്റ്റ്‌ , കൂടാതെ അനവധി ഫീച്ചറുകൾ ഈ ഭവനത്തെ വ്യതെസ്തമാക്കുന്നു . കൊമേർസ്യൽ കണ്‍സ്ട്രക്ഷൻ രംഗത്ത് വർഷങ്ങളുടെ പരിചയ സമ്പത്ത് കൈമുതലാക്കിയ ടിജു, കുറച്ചു വർഷങ്ങൾക്കു മുൻപാണ് ഇന്നോ ഹോംസിനു തുടക്കം കുറിച്ചത് .

മെൽബണിൽ ഇതിനോടകം അനേകം വീടുകൾ ഇന്നോ ഹോംസ് പണിതു കഴിഞ്ഞു . സ്വന്തം പ്ലാനിൽ വീട് പണിയുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇന്നോ ഹോംസ് ഒരു അനുഗ്രഹമാണ്. പൂജ മുറിയും അല്ലെങ്കിൽ പ്രാർത്ഥന മുറിയും ഉള്ള അനവധി പ്ലാനുകളും അതോടൊപ്പം കുട്ടികൾക്ക് വേണ്ടിയുള്ള സ്റ്റഡി നൂക് , ഹോം ഓഫീസ്, ഹോം ലൈബ്രറി എന്നിവയും ഇന്നോ ഹോംസിന്റെ വീടുകളെ വ്യതസ്തമാക്കുന്നു .

ഹോം തിയേറ്റർ മുറിയുടെ വലിപ്പത്തിന് അനുസരിച്ചുള്ള സിനിമാസ്കോപ്പ് സ്ക്രീൻ ഇവരുടെ മാത്രം പ്രത്യേകതയാണ്. നൂറു ശതമാനം HD സിനിമകൾ പ്രോജെക്ടർ വഴി ഏറ്റവും ക്വാളിറ്റിയിൽ കാണാൻ സാധിക്കുന്നതോടൊപ്പം യഥാർത്ഥ തിയേറ്റർ അനുഭവം ലഭിക്കുകയും ചെയ്യും.

തങ്ങളുടെ സേവനം ഓസ്ട്രലിയായിൽ എല്ലായിടത്തും ലഭ്യമാക്കുകയാണ് കമ്പിനിയുടെ ലക്‌ഷ്യം എന്ന് ടിജു അറിയിച്ചു . വരും വർഷങ്ങളിൽ കൂടുതൽ ഡിസ്പ്ലേ വീടുകൾ പണിയുമെന്നും ഇന്നോ ഹോംസ് പത്രക്കുറിപ്പിൽ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് : http://www.innohomes.com.au/

ജെ. ചെമ്പകശ്ശേരി,
റിപ്പോർട്ടർ, ഓസ്ട്രേലിയ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments