HomeWorld NewsAustraliaജെറ്റ് സ്റ്റാർ മെൽബണ്‍ എയർപോർട്ട് ടെർമിനൽ 4 ൽ നിന്നും പറന്നു തുടങ്ങുന്നു

ജെറ്റ് സ്റ്റാർ മെൽബണ്‍ എയർപോർട്ട് ടെർമിനൽ 4 ൽ നിന്നും പറന്നു തുടങ്ങുന്നു

മെൽബണ്‍: പുതുതായി പണി തീർന്ന മെൽബണ്‍ എയർപോർട്ട് ഇന്റെ ടെർമിനൽ 4-ഇൽ നിന്നും ഇന്ന് മുതൽ ജെറ്റ് സ്റ്റാർ ഫ്ലൈറ്റ് പ്രവർത്തനം ആരംഭിച്ചു . കോടികളുടെ ചെലവിൽ പണി കഴിപ്പിച്ച പുതിയ ടെർമിനൽ വളരെ അധികം സൌകര്യങ്ങളോട് കൂടിയതാണ്. ഇവിടെ നിന്നും റ്റൈഗെർ എയർലൈൻസ്‌ കുറച്ചു മാസങ്ങള്ക്ക് മുൻപ് സർവീസ് തുടങ്ങിയിരുന്നു .

ഏകദേശം മൂവായിരം കാറുകൾക്ക് പുതിയ പാർക്കിങ്ങും അതോടൊപ്പം ടെർമിനലിൽ ഏറ്റവും പുതിയ ചെക്ക്‌ ഇൻ സംവിധാനവും ഒരുക്കിയിട്ടുണ്ട് . കൂടാതെ ടെർമിനൽ 4-ലേയ്ക്ക് അനായാസമായി ഡ്രൈവ് ചെയ്യുവാനും സൗകര്യം ഉണ്ട് . ഡോമെസ്ട്ടിക് യാത്രക്കാർക്ക്‌ ഇത് വലിയ ഒരു സഹായം ആകും എന്ന് എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു . ചുരുക്കം ചില ജെറ്റ് സ്റ്റാർ സർവീസ് ടെർമിനൽ 2-ഇൽ നിന്നും പ്രവർത്തനം തുടരുകയും ചെയ്യും .

ജെറ്റ് സ്റ്റാർ യാത്രക്കാർക്ക്‌ Qantas ക്ലബ്‌ ഉപയോഗിക്കുവാനും , ക്ലബ്ബിൽ നിന്നും നടന്ന് ടെർമിനൽ 4-ഇൽ എത്തുവാനും സാധിക്കും .ഇതോടെ ടെർമിനൽ 1-ഇലും 2-ഇലും ഇപ്പോൾ ഉള്ള തിരക്ക് കുറയുകയും അന്താരാഷ്ട്ര യാത്രക്കാർക്ക്‌ കൂടുതൽ സൗകര്യം ലഭിക്കുകയും ചെയ്യും. ടെർമിനൽ 4-ഇൽ പ്രത്യേകം ടാക്സി ഏരിയയും നിലവിൽ വന്നു.

 

ജെ. സീ

മെൽബണ്‍ റിപ്പോർട്ടർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments