HomeWorld NewsAustraliaമെല്‍ബണ്‍ ട്രെയിന്‍ തൊഴിലാളികളുടെ ആറു മാസത്തെ സമരം അവസാനിച്ചു; പുതുക്കിയ സേവന-വേതന കരാര്‍

മെല്‍ബണ്‍ ട്രെയിന്‍ തൊഴിലാളികളുടെ ആറു മാസത്തെ സമരം അവസാനിച്ചു; പുതുക്കിയ സേവന-വേതന കരാര്‍

മെല്‍ബണ്‍: ആറുമാസം നീണ്ട മെല്‍ബണ്‍ ട്രെയിന്‍ തൊഴിലാളികളുടെ സമരം അവസാനിച്ചു. സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിച്ച് മെട്രോ ട്രെയിനുകളുമായി റെയില്‍, ട്രാം, ബസ് യൂണിയന്‍  ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. തൊഴിലാളി സമരത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ട്രെയിന്‍ സര്‍വീസുകള്‍ ഇതോടെ സാധാരണ നിലയിലായി.കഴിഞ്ഞ 30 നാണ് സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച കരാറിന്റെ കാലാവധി അവസാനിച്ചത്. വേതനം പരിഷ്‌ക്കരിക്കണമെന്ന യൂണിയന്റെ ആവശ്യം തള്ളിയതിനെ തുടര്‍ന്ന് യൂണിയന്‍ സമരത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം വേതവ പരിഷ്‌ക്കരണം സംബന്ധിച്ച് ധാരണയായതായി മെട്രോ റെയില്‍ കമ്പനി അറിയിച്ചെങ്കിലും യൂണിയന്‍ സെക്രട്ടറി ലൂബ ഗ്രിഗോറോവിച്ച് ഇതു തള്ളി രംഗത്തെത്തിയിരുന്നു.  സേവന വേതവ വ്യവസ്ഥകളില്‍ തീരുമാനമെടുക്കാന്‍ കാലതാമസം വരുത്തിയ മെട്രോ കമ്പനിയെ ഗ്രിഗോറോവിച്ച് അപലപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments