HomeNewsLatest Newsരാജ്യത്ത് വീണ്ടും ദളിത്‌ കൊല; 14 കാരൻ മരിച്ച നിലയിൽ

രാജ്യത്ത് വീണ്ടും ദളിത്‌ കൊല; 14 കാരൻ മരിച്ച നിലയിൽ

ഹരിയാന:  വീണ്ടും ദളിത് കൊലപാതകം. ഹരിയാനിയിലെ ഗൊഹാന സ്വദേശിയെ  കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തി. ഗോവിന്ദയെന്ന പതിനാലുകാരനാണ്‌ കൊല്ലപ്പെട്ടത്‌. ദളിതനായ ഇയാളുടെ മൃതദേഹത്തില്‍ നിരവധി മുറിവുകളും കണ്ടെത്തി. രണ്ട് ദിവസങ്ങള്‍ക്കു മുമ്പ് രണ്ട് ദളിത് കുട്ടികളെ ജീവനോടെ ചുട്ടെരിച്ചതിന്റെ നടുക്കം മാറും മുമ്പാണ് വീണ്ടും കൊലപാതകം.

പ്രാവിനെ മോഷിടിച്ചുവെന്ന് ആരോപിച്ച്  ബുധനാഴ്ച പോലീസ് ബാലനെ അറസ്റ്റ് ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് പോലീസുകാര്‍ ബാലനെ ക്രൂരമായി  മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

ഡല്‍ഹിയില്‍ നിന്നും അമ്പത് കിലോമീറ്റര്‍ അകലയെയുള്ള സോണ്‍പത്ത് ജില്ലയില്‍ കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും  മൃതദേഹവുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു. രണ്ട് പോലീസുകരാണ് തന്റെ മകന്റെ കൊലപാതകത്തിന് പിന്നിലെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും  കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, കുട്ടി കസ്റ്റടിയില്‍ നിന്നും ഓടിപോയി അത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments