HomeWorld NewsAustraliaജോലി കൂടുതല്‍; കാന്‍ബറയില്‍ നഴ്‌സുമാര്‍ ആശുപത്രിക്കെതിരേ നിയമ നടപടിക്ക്

ജോലി കൂടുതല്‍; കാന്‍ബറയില്‍ നഴ്‌സുമാര്‍ ആശുപത്രിക്കെതിരേ നിയമ നടപടിക്ക്

കാന്‍ബറ: തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സുമാരെ സുരക്ഷിതമല്ലാത്ത വിധത്തിലാണ് നിയമിക്കുന്നതെന്നും ജോലി ഭാരം കൂടുതലാണെന്നും ആരോപിച്ച് ആശുപത്രി മാനേജ്‌മെന്റിനെതിരേ നഴ്‌സുമാര്‍ നിയമ നടപടിക്ക് ഒരുങ്ങുന്നു . ആശുപത്രിക്കെതിരേ വ്യാവസായിക തൊഴില്‍ തര്‍ക്കത്തിന് കേസ് കൊടുക്കാനാണ് നഴ്‌സുമാരുടെ നീക്കം.
നിയമ നടപടി സ്വീകരിക്കാന്‍ എസിടി ഓസ്‌ട്രേലിയന്‍ നഴ്‌സംഗ് ആന്‍ഡ് മിഡ് വൈഫറി ഫെഡറേഷന്‍ അംഗങ്ങള്‍ ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. എന്നാല്‍ ആശുപത്രി പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാതെ നിയമ നടപടി സ്വീകരിക്കാനുള്ള തീരുമാനം നിരാശാജനകമാണെന്ന് ആരോഗ്യ വകുപ്പ് വക്താവ് അഭിപ്രായപ്പെട്ടു.
നഴ്‌സിംഗ് ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ റിക്രൂട്ട്‌മെന്റ് വേഗത്തില്‍ നടന്നുവരികയാണ്. പുതിയ നഴ്‌സുമാര്‍ ഡിസംബര്‍ അവസാനവും ജനുവരി ആദ്യവുമായി ജോലിയില്‍ പ്രവേശിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
തീവ്രപരിചരണ വിഭാഗത്തിലേതുള്‍പ്പടെയുള്ള 30 മുതിര്‍ന്ന ഡോക്ടര്‍മാര്‍ വേതന-ആനുകൂല്യ വര്‍ധനയ്ക്കായി കഴിഞ്ഞ മാര്‍ച്ചില്‍ സമരം നടത്തിയിരുന്നു. നഴ്‌സുമാരുടെ ഡ്യൂട്ടി നിശ്ചയിക്കുമ്പോള്‍ കുറവുള്ള ഐസിയു നഴ്‌സുമാരെ നഴ്‌സിംഗ് റിലീഫ് പൂളില്‍ നിന്ന് നിയമിക്കാറുണ്ട്. ആവശ്യമെങ്കില്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും നഴ്‌സുമാരെ കാന്‍ബെറ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിയമിക്കാറുണ്ട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments