HomeWorld NewsGulfഅബുദാബിയിൽ 2 കോടി ദിർഹം സമ്മാനത്തുകയുള്ള ബിഗ് ടിക്കറ്റ് ഇപ്പോൾ സൗജന്യമായി നേടാൻ അവസരം !!

അബുദാബിയിൽ 2 കോടി ദിർഹം സമ്മാനത്തുകയുള്ള ബിഗ് ടിക്കറ്റ് ഇപ്പോൾ സൗജന്യമായി നേടാൻ അവസരം !!

അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നേടാന്‍ അവസരം നല്‍കുന്ന നല്‍കുന്ന വീക്കെന്‍ഡ് ബൊണാന്‍സ തിരികെയെത്തുന്നു.

ഡിസംബര്‍ 10 വ്യാഴാഴ്ച(12.01 am)മുതല്‍ ഡിസംബര്‍ 12 ശനിയാഴ്ച(11.59pm) വരെയാണ് വീക്കെന്‍ഡ് ബൊണാന്‍സ വഴി അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നത്. ബിഗ് ടിക്കറ്റിന്റെ ബൈ ടു, ഗെറ്റ് വണ്‍ ഓഫറിലൂടെ ഈ നിശ്ചിത സമയത്തിനുള്ളില്‍ രണ്ട് ടിക്കറ്റെടുക്കുന്നവര്‍ക്ക് അടുത്ത നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ കൂടി സൗജന്യമായി ലഭിക്കുന്നു. ജനുവരി മൂന്നിനാണ് ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുക സമ്മാനമായി നല്‍കുന്ന മൈറ്റി 20 മില്യന്‍ നറുക്കെടുപ്പ്. രണ്ട് കോടി ദിര്‍ഹമാണ് ഗ്രാന്റ് പ്രൈസ്.

ഓഫര്‍ കാലയളവില്‍ രണ്ട് ടിക്കറ്റ് വാങ്ങുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 20 ഭാഗ്യവാന്‍മാര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ വീതം സൗജന്യമായി ലഭിക്കും. ഓഫറിലൂടെ രണ്ട് ടിക്കറ്റുകള്‍ വാങ്ങിയാല്‍ നിങ്ങളെ കാത്തിരിക്കുന്നത് അടുത്ത നറുക്കെടുപ്പില്‍ പങ്കെടുത്ത് രണ്ട് കോടി ദിര്‍ഹത്തിന്റെ സമ്മാനത്തുക നേടാനുള്ള അവസരം കൂടിയാണ്. വീക്കെന്‍ഡ് ബൊണാന്‍സ കാലയളവില്‍ ടിക്കറ്റെടുത്തവരില്‍ നിന്ന് ഡിസംബര്‍ 13ന് നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് സൗജന്യമായി രണ്ട് ടിക്കറ്റുകള്‍ ലഭിക്കും. സോഷ്യല്‍ മീഡിയ പേജുകള്‍ വഴി വിജയികളെ വൈകിട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കും.

ബിഗ് ടിക്കറ്റ് അധികൃതര്‍ വിജയികളെ ഫോണിലൂടെ ബന്ധപ്പെടും. ഡിസംബര്‍ 13 ന് രാത്രി 11 മണി വരെ ബിഗ് ടിക്കറ്റ് അധികൃതര്‍ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് ടിക്കറ്റ് വിവരങ്ങള്‍ സ്ഥിരീകരിക്കും. ഈ സമയത്തിനുള്ളില്‍ ടിക്കറ്റ് വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിയാത്തവര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നഷ്ടമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments