HomeNewsLatest Newsസംസ്ഥാനത്ത് സ്കൂളുകൾ ഉടനെ തുറന്നേക്കും : തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്കൂളുകൾ ഉടനെ തുറന്നേക്കും : തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി

 

കേരളത്തിൽ സ്കൂളുകൾ
തുറക്കുന്നു. തിയതി ഉടൻ പ്രഖ്യാപിയ്ക്കുമെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ജനുവരിയിലാണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഒൻപതു മാസത്ത ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത
സ്കൂളുകൾ തുറക്കുന്നത്. സ്കൂൾ
തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നത
തല യോഗം 17ന് നടക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് യോഗത്തിൽ പങ്കെടുക്കും. പൊതു പരീക്ഷയ്ക്കു തയാറാവേണ്ട പത്ത്, പന്ത്രണ്ട് വിദ്യാർഥികൾക്കായി ജനുവരി
ആദ്യവാരം തന്നെ ക്ലാസുകൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
ഒൻപതു വരെയും പതിനൊന്നും
ക്ലാസുകളുടെ കാര്യത്തിൽ പിന്നീടേ
തീരുമാനമെടുക്കൂ. പത്ത്, പന്ത്രണ്ട് ക്ലാസ്
വിദ്യാർഥികളെ പൊതുപരീക്ഷയ്ക്ക്
തയാറാക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉന്നതർ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments