HomeWorld NewsGulfഗൾഫിൽ ഞായറാഴ്ച മാത്രം കൊറോണ ബാധിച്ച് മരിച്ചത് ആറു മലയാളികൾ ! ആശങ്കയിൽ പ്രവാസികൾ

ഗൾഫിൽ ഞായറാഴ്ച മാത്രം കൊറോണ ബാധിച്ച് മരിച്ചത് ആറു മലയാളികൾ ! ആശങ്കയിൽ പ്രവാസികൾ

കൊറോണ മൂലം ഗൾഫിൽ ഞായറാഴ്ച മാത്രം മരിച്ചത് ആറുപേർ. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ ആകെ എണ്ണം 84 ആയി. ഗൾഫിൽ ആകെ പടർന്നുപിടിക്കുന്ന മഹാമാരിയിൽ നിരവധി മലയാളികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതുമൂലം പ്രവാസികൾ കടുത്ത ആശങ്കയിലാണ്.

കൊല്ലം അഞ്ചൽ സ്വദേശി ആതിര ഭവനിൽ മധുസൂദനൻ പിള്ള(61) സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. കോഴിക്കോട് എലത്തൂർ സ്വദേശി ടി.സി.അബ്ദുൾ അഷ്റഫ്(55) പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയഗോപാൽ(65) എന്നിവരാണ് കുവൈത്തിൽ മരിച്ചത്.  കാസർകോട് തലപ്പാടി സ്വദേശി അബ്ബാസ്(45), കാസർകോട് മടിക്കൈ സ്വദേശി അമ്പലത്തുകര ചുണ്ടയിൽ കുഞ്ഞാമദ്(56) എന്നിവർ അബുദാബിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആലപ്പുഴ കറ്റാനം ഭരണിക്കാവ് കട്ടച്ചിറ ശ്രീരാഗത്തിൽ ആർ. കൃഷ്ണപിള്ള ദുബായിൽ കൊറോണ ബാധിച്ച് മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments