HomeTech And gadgetsഫേസ്ബുക്കിന്റെ 'മെസഞ്ചർ റൂംസ്' ഇനി വാട്സാപ്പിന്റെ പുതിയ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിൽ !

ഫേസ്ബുക്കിന്റെ ‘മെസഞ്ചർ റൂംസ്’ ഇനി വാട്സാപ്പിന്റെ പുതിയ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിൽ !

ഫെയ്സ്ബുക്കിനു കീഴിലെ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള സേവനങ്ങളിൽ ഒന്നാണ് വാട്സാപ്പ്. വാട്സാപ്പ് ഉപയോക്താക്കളെ എല്ലാം മെസഞ്ചർ റൂം സേവനത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഫെയ്സ്ബുക്കിന്റെ പുതിയ വീഡിയോ കോൺഫറൻസിങ് സേവനമായ ‘മെസഞ്ചർ റൂംസ്’ വാട്സാപ്പിന്റെ പുതിയ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലെത്തി. 2.20.163 വാട്സാപ്പ് ബീറ്റാ പതിപ്പിലാണ് മെസഞ്ചർ റൂംസ് സേവനം ബന്ധിപ്പിച്ചിട്ടുള്ളത്.

ചാറ്റിനുള്ളിലെ ഷെയർ മെനുവിൽ ‘റൂം’ എന്നൊരു ഓപ്ഷനും നൽകിയിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ മെസഞ്ചറിൽ വീഡിയോ ചാറ്റിനുള്ള റൂം ക്രിയേറ്റ് ചെയ്യുന്നതിനായുള്ള വിൻഡോ തുറക്കും. ഇതിനായി മെസഞ്ചറിൽ ഒരു റൂം ക്രിയേറ്റ് ചെയ്യുക. ഗ്രൂപ്പ് വീഡിയോ ചാറ്റിലേക്കുള്ള ഒരു ലിങ്ക് എല്ലാവർക്കും അയച്ചുകൊടുക്കുക. വാട്സാപ്പോ, മെസഞ്ചറോ ഇല്ലാത്തവർക്കും അയച്ചുകൊടുക്കാം. എന്നാൽ ഇത് എല്ലാ രാജ്യങ്ങളിലും ലഭ്യമായി തുടങ്ങിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments