HomeWorld NewsGulfസൗദിയില്‍ തംകീന്‍ പദ്ധതി വഴി 35,000 പേര്‍ക്ക് ജോലി; മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പദ്ധതി വൻ വിജയം

സൗദിയില്‍ തംകീന്‍ പദ്ധതി വഴി 35,000 പേര്‍ക്ക് ജോലി; മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പദ്ധതി വൻ വിജയം

സ്വദേശികളായ തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് ആരംഭിച്ച തംകീൻ പദ്ധതി വഴി 35000 പേര്‍ക്ക് ജോലി ലഭ്യമാക്കിയതായി സൗദി മാനവവിഭവശേഷി മന്ത്രാലയം. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടയിലാണ് ഇത്രയും പേര്‍ക്ക് ജോലി ലഭ്യമാക്കിയത്. പദ്ധതിക്ക് കീഴില്‍ ഈ വര്‍ഷം ആദ്യ ആറുമാസങ്ങളില്‍ 29000 പേര്‍ക്ക് തൊഴില്‍ നേടികൊടുത്തതായും ആറായിരം സംരഭങ്ങളിലൂടെ ഗുണഭോക്താക്കളെ സൃഷ്ടിച്ചതായും മന്ത്രാലയം അറിയിച്ചു. മന്ത്രാലയം ലക്ഷ്യമാക്കിയതിലും കൂടുതല്‍ പേരെ പദ്ധതിയുടെ ഭാഗമാക്കാൻ സാധിച്ചു. 27000 പേരെയാണ് ഇക്കാലയളവില്‍ മന്ത്രാലയം ലക്ഷ്യമിട്ടിരുന്നത്. തൊഴിലന്വേഷകര്‍ക്ക് ആവശ്യമായ പരിശീനങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കുക, സ്വകാര്യ മേഖലയുമായി സഹകരിച്ച്‌ തൊഴില്‍ നൈപുണ്യം ഉറപ്പ് വരുത്തുക, അംഗീകൃത തൊഴില്‍ പ്ലാറ്റ് ഫോമുകളില്‍ പങ്കാളിത്തം നല്‍കുക തുടങ്ങി നിരവധി കാര്യങ്ങളാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്. സ്വദേശികളായ യുവതി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും സംരഭകത്വങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് തംകീൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments