HomeUncategorizedഉദ്ഘാടനത്തിന് പോകുമ്പോൾ ഇപ്പോൾ ഞാൻ കൂടുതല്‍ ശ്രദ്ധിക്കുന്നത് ഈ കാര്യമാണ്: ഹണി റോസ് പറയുന്നു !

ഉദ്ഘാടനത്തിന് പോകുമ്പോൾ ഇപ്പോൾ ഞാൻ കൂടുതല്‍ ശ്രദ്ധിക്കുന്നത് ഈ കാര്യമാണ്: ഹണി റോസ് പറയുന്നു !

മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് ഹണി റോസ്. ഉദ്ഘാടന ചടങ്ങുകളിലും ഹണി റോസ് സജീവ സാന്നിദ്ധ്യമാണ്. വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിച്ചാണ് ഉദ്ഘാടന വേദികളില്‍ ഹണി പ്രത്യക്ഷപ്പെടുന്നത്. ഉദ്ഘാടനത്തിന് പോകുമ്ബോള്‍ താൻ കൂടുതല്‍ ശ്രദ്ധിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ഹണി റോസ് ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ശ്രദ്ധനേടുന്നത്. ഉദ്ഘാടനത്തിന് പോകുമ്ബോള്‍ താൻ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് വസ്ത്രധാരണം ആണെന്ന് ഹണി റോസ് പറയുന്നു.

ഹണി റോസിന്റെ വാക്കുകൾ ഇങ്ങനെ:

‘റെഡിമെയ്ഡും ഡിസൈൻ വേഷങ്ങളുമൊക്കെ ഇടാറുണ്ട്. നല്ല റഫറൻസുകള്‍ എടുത്ത് വെയ്ക്കും. പിന്നീട് ഡിസൈനര്‍ ഷിജുവും ഞാനും മമ്മിയും കൂടെ ഡിസ്‌കസ് ചെയ്ത് ഡ്രസ് പ്ലാൻ തെയ്യും. ഒരു ടീം വര്‍ക്കെന്നു പറയാം. സിനിമകളില്‍ കാരക്ടറിന്റെ വേഷം മാത്രമല്ലേ പറ്റൂ. ഇതുപോലെ വെറൈറ്റി ഒന്നും പറ്റില്ലല്ലോ. അപ്പോള്‍ പരീക്ഷണം നടത്താനുള്ള ഏറ്റവും നല്ല സ്ഥലമാണ് ഉദ്ഘാടന വേദികള്‍. അതുകൊണ്ട് തന്നെ ഞാനവിടങ്ങ് അടിച്ച്‌ പൊളിച്ചും.

എവിടെ നിന്ന് വാങ്ങി, എന്താണ് മെറ്റീരിയല്‍ എന്നൊക്കെ ഒരുപാട് പേര്‍ ചോദിക്കാറുണ്ട്. ഉദ്ഘാടനത്തിന് വിളിക്കുന്നതൊക്കെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്. ഭാഗ്യം എന്ന് തന്നെ പറയാം. കരിയറിന്റെ തുടക്കം മുതലേ ഉദ്ഘാടനം ലഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോഴാണ് അതെല്ലാവരും ആഘോഷിക്കുന്നതെന്ന് മാത്രം.

ഓരോ ഉദ്ഘാടനവും ആസ്വദിച്ചാണ് ചെയ്യാറുള്ളത്. ആള്‍ക്കൂട്ടത്തിന്റെ വൈബ് തിരിച്ചറിഞ്ഞാല്‍ മാത്രമെ അതിന് പറ്റൂ, ചടങ്ങ് കഴിഞ്ഞ് എങ്ങനെയെങ്കിലും അവിടെ നിന്ന് പോകണം എന്ന് ആഗ്രഹിക്കാറില്ല. എന്നെ കാണാനെത്തിയവരെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുകയാണ് ലക്ഷ്യം. ആരേയും നിരാശപ്പെടുത്താറില്ല. ചിലരുടെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി സെല്‍ഫി എടുത്ത് കൊടുക്കും.’

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments