HomeHealth Newsകൊളസ്‌ട്രോൾ പരിശോധിക്കും മുൻപ് നിങ്ങൾ ഇക്കാര്യങ്ങൾ ചെയ്യാറുണ്ടോ? എങ്കിൽ കൃത്യമായ ഫലം അറിയാം

കൊളസ്‌ട്രോൾ പരിശോധിക്കും മുൻപ് നിങ്ങൾ ഇക്കാര്യങ്ങൾ ചെയ്യാറുണ്ടോ? എങ്കിൽ കൃത്യമായ ഫലം അറിയാം

കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍ അതിനെ പരിശോധിച്ച് എത്രത്തോളം ഉണ്ട് എന്ന് കണക്കാക്കേണ്ടത് അത്യാവശ്യമാണ്. കൊളസ്‌ട്രോള്‍ പരിശോധിക്കുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. പന്ത്രണ്ട് മണിക്കൂര്‍ ആഹാരം കഴിക്കാതെ വേണം കൊളസ്‌ട്രോള്‍ പരിശോധിക്കേണ്ടത്. എന്നാല്‍ വെള്ളം കുടിക്കാവുന്നതാണ്. നിരാഹാരം നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. കൊളസ്‌ട്രോള്‍ ടെസ്റ്റ് നടത്തുന്നതിന് വേണ്ടി നമുക്ക് പന്ത്രണ്ട് മണിക്കൂറെങ്കിലും ഭക്ഷണം കഴിക്കാതിരിക്കേണ്ടതാണ്.

ശക്തിയായ പനി, മൂത്രാശയ അണുബാധ, ശ്വാസകോശ അണുബാധ എന്നിവ ഉള്ളപ്പോഴും കൊളസ്‌ട്രോള്‍ പരിശോധിക്കരുത്. മാത്രമല്ല പുകവലി, മദ്യപാനം എന്നിവയെങ്കിലും ഉപേക്ഷിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഇത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവരില്‍ രോഗം ഭേദമായി ആറാഴ്ചക്ക് ശേഷം മാത്രം കൊളസ്‌ട്രോള്‍ പരിശോധിക്കുന്നതിന് തയ്യാറാവുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments