HomeUncategorizedരണ്ടുമാസം ഇരുട്ടറയിൽ; ഉറങ്ങിയാൽ വായിൽ വെള്ളമൊഴിച്ച് ഉണർത്തും; കഴിക്കാൻ ഉണങ്ങിയ റൊട്ടി; മക്കയില്‍ ഭാരത് ജോഡോ...

രണ്ടുമാസം ഇരുട്ടറയിൽ; ഉറങ്ങിയാൽ വായിൽ വെള്ളമൊഴിച്ച് ഉണർത്തും; കഴിക്കാൻ ഉണങ്ങിയ റൊട്ടി; മക്കയില്‍ ഭാരത് ജോഡോ പ്ലക്കാര്‍ഡ് ഉയര്‍ത്തി അറസ്റ്റിലായ യുവാവിന്റെ വെളിപ്പെടുത്തൽ !

മക്കയിലെ പള്ളിയില്‍ വച്ച്‌ രാഹുലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാൻ മ ‘ഭാരത് ജോഡോ യാത്ര’യുടെ പ്ലക്കാര്‍ഡ് ഉയര്‍ത്തി ജയിലിലായ കോണ്‍ഗ്രസ് നേതാവ് തിരികെ നാട്ടിലെത്തി. മദ്ധ്യപ്രദേശ് സ്വദേശിയായ റാസ ഖാദ്രിയാണ് ദീര്‍ഘനാളത്തെ ജയില്‍ വാസത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഒക്‌ടോബര്‍ നാലിനാണ് ശിക്ഷ കഴിഞ്ഞ് റാസ ഖാദ്രി തിരികെ എത്തിയത്. നിവാരി ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണ് റാസ. മക്കയില്‍ വച്ച്‌ പോസ്റ്റര്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് ഇയാളെ 8 മാസം ശിക്ഷ നല്‍കി സൗദി അറേബ്യൻ പോലീസ് ജയിലിലടച്ചത്. 2023 ജനുവരിയിലാണ് സംഭവം. അമ്മൂമ്മയ്‌ക്കൊപ്പം ഹജ്ജിന് പോയതാണ് റാസ. അവിടെ വച്ച്‌ തനിക്ക് ഭാരത് ജോഡോയുടെ പ്ലക്കാര്‍ഡ് ലഭിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. ചിത്രമെടുത്ത് സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ കോണ്‍ഗ്രസിന്റെ നേതാക്കളടക്കം ഷെയര്‍ ചെയ്തു. സംഭവം വൈറലായതോടെയാണ് മക്ക സിറ്റിയിലെ റൂമിലെത്തി സൗദി അറേബ്യൻ പോലീസ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്ന് റാസ ഖാദ്രി മാധ്യമങ്ങളോട് പറഞ്ഞു.

8 മാസത്തേക്കാണ് പോലീസ് ജയിലിലടച്ചത്. അതില്‍ രണ്ട് മാസത്തോളം ഇരുട്ടുമുറിയിലാണ് കിടന്നത്. കഴിക്കാൻ ഉണങ്ങിയ റൊട്ടി മാത്രമാണ് ലഭിച്ചതെന്നും ആരും തന്നെ സഹായിച്ചില്ല എന്നും റാസ പറയുന്നു. തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ ഉറങ്ങാൻ പോലും അനുവദിച്ചില്ല. വായില്‍ വെള്ളം ഒഴിച്ച്‌ എപ്പോഴും ഉണര്‍ത്തും. മാനസികമായി വലിയ പീഡനമാണ് താൻ അനുഭവിച്ചതെന്നും മദ്ധ്യപ്രദേശിലെ പ്രാദേശിക മാധ്യമങ്ങളോട് റാസ വെളിപ്പെടുത്തി. ദൈനിക് ഭാസ്‌കര്‍ എന്ന മാധ്യമമാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments