HomeAround Keralaധരിക്കുന്നത് കറുത്തവസ്ത്രം; രാത്രിയിൽ ബൈക്കിലെത്തി അപ്രതീക്ഷിതമായി സ്ത്രീകളെ കടന്നുപിടിക്കും; തൃശൂരിൽ അറസ്റ്റിലായ 23 കാരൻ ചില്ലറക്കാരനല്ല...

ധരിക്കുന്നത് കറുത്തവസ്ത്രം; രാത്രിയിൽ ബൈക്കിലെത്തി അപ്രതീക്ഷിതമായി സ്ത്രീകളെ കടന്നുപിടിക്കും; തൃശൂരിൽ അറസ്റ്റിലായ 23 കാരൻ ചില്ലറക്കാരനല്ല !

കറുത്ത വസ്ത്രം ധരിച്ച് വിജനമായ റോഡിലൂടെ ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്ന യുവാവിനെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. തേലപ്പിള്ളി ഷാരോണാ(23)ണ് അറസ്റ്റിലായത്. സ്കൂട്ടറിലും നടന്നും പോകുന്ന സ്ത്രീകളെയാണ് ഇയാള്‍ ഉപദ്രവിക്കാറ്. രണ്ടുപേരുടെ പരാതിയിലാണ് കേസ്. കറുത്ത വസ്ത്രങ്ങളണിഞ്ഞും ആളെത്തിരിച്ചറിയാതിരിക്കാനുള്ള വേഷവിധാനങ്ങളോടെയുമാണ് ഇയാള്‍ രാത്രിയിൽ ഇറങ്ങിയിരുന്നത്. പരാതിക്കാരില്‍നിന്നുള്ള സൂചനകളും മുൻകേസുകളില്‍പ്പെട്ടവരെ രഹാസ്യമായി നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഊരകത്തും ആറാട്ടുപുഴയിലും സമാനസംഭവങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് പോലീസ് മഫ്തിയില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments