HomeUncategorizedപതിനാറാം വയസിനുള്ളിലെ കൊടും പീഡനം; നാലു വര്‍ഷത്തിനിടയില്‍ 43,200 തവണ പീഡിപ്പിക്കപ്പെട്ടു; ദിവസവും 30...

പതിനാറാം വയസിനുള്ളിലെ കൊടും പീഡനം; നാലു വര്‍ഷത്തിനിടയില്‍ 43,200 തവണ പീഡിപ്പിക്കപ്പെട്ടു; ദിവസവും 30 ല്‍ അധികം പേര്‍

ലൈംഗിക അടിമകളെ വില്‍ക്കുന്ന സംഘത്തില്‍നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ആരേയും ഞെട്ടിക്കുന്നത്. മെക്‌സിക്കോയിലെ പെണ്‍വാണിഭ സംഘങ്ങളുടെ ലൈംഗിക ക്രൂരതയാണ് പതിനാറുകാരി വെളിപ്പെടുത്തിയത്. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലോകമറിയാത്ത ക്രൂരതയുടെ വെളിപ്പെടുത്തലുകള്‍ പെണ്‍കുട്ടി നടത്തിയത്.

ദിവസം 30ല്‍ അധികം പേരെന്നകണക്കില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ 43,200 തവണ താന്‍ മാനഭംഗത്തിനിരയായതായി പെണ്‍കുട്ടി പറയുന്നു. മെക്‌സിക്കന്‍ സ്വദേശിനിയായ കര്‍ല ജാക്കിന്റോ എന്ന പെണ്‍കുട്ടിയാണ് സ്വാതന്ത്രം ലഭിച്ചിട്ടും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായത്. താന്‍ പെണ്‍വാണിഭ സംഘത്തിന്റെ കൈകളില്‍ പെട്ടശേഷം ഇടനിലക്കാര്‍ തന്നെ ദിവസം 30ല്‍ അധികംപേര്‍ക്ക് കഴ്ചവച്ചിരുന്നതായി കര്‍ല പറയുന്നു. കഴിഞ്ഞ നാലുവര്‍ഷത്തില്‍ എല്ലാ ദിവസവും ഇത് തുടര്‍ന്നിരുന്നു.

പ്രണയത്തിലുള്ള വിശ്വാസമാണ് തന്നെ ചതിക്കുഴിയിലേക്ക് തള്ളിവിട്ടതെന്ന് കര്‍ല ഓര്‍മിക്കുന്നു. പന്ത്രണ്ടാം വയസ്സില്‍ പ്രണയം നടിച്ച് വന്ന 22കാരന്‍ തന്നെ വലയിലാക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍വാണിഭ സംഘത്തിന് കര്‍ലയെ കൈമാറി. മെക്‌സിക്കോയിലെ ഗുഡാലജാരയിലേക്കാണ് കര്‍ലയെ സംഘം ആദ്യം കൊണ്ടുപോയത്. അവിടെവച്ച് പലരുടെയും രതിക്രീഡകള്‍ക്ക് ഇരയായി. പിന്നീട് ദിവസവും പലയിടത്തും നിരവധി തവണകളിലായി പീഡനങ്ങള്‍ക്ക് ഇരയായി. പ്രതീക്ഷയറ്റുകഴിയവെ യാദൃശ്ചികമായി പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് താന്‍ മോചിപ്പിക്കപ്പെട്ടത്. ആറും ഒന്‍പതും വയസ്സുള്ള പെണ്‍കുട്ടികളടക്കം നിരവധിപ്പേരെ ഇപ്പോഴും പെണ്‍വാണിഭ സംഘം ഉപയോഗിക്കുന്നുണ്ടെന്നും കര്‍ല പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments