HomeUncategorizedരാജിക്കാര്യം നാളെ നേതൃയോഗത്തിനു ശേഷം: കെ എം മാണി

രാജിക്കാര്യം നാളെ നേതൃയോഗത്തിനു ശേഷം: കെ എം മാണി

താൻ രാജി വെക്കേണ്ട സാഹചര്യം ഇപ്പോളില്ലെന്നും നാളെ നേതൃ യോഗത്തിനു ശേഷം തീരുമാനിക്കുമെന്നും മന്ത്രി മാണി. ഇന്നത്തെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മാണി രാജി വയ്ക്കണമെന്ന് എല്ലാ വശങ്ങളിലും നിന്ന് ആവശ്യ മുയർന്ന സാഹചര്യത്തിലാണ് മാണിയുടെ പ്രസ്താവന.

 

ഇതിനിടെ, ബാർകോഴ കേസിൽ ഹൈക്കോടതി നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ധനകാര്യമന്ത്രി കെ.എം. മാണി രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിന് യുഡിഎഫിന്റെ അടിയന്തര യോഗം നാളെ തിരുവനന്തപുരത്ത് ചേരും. മാണി രാജിവയ്ക്കണമെന്ന ആവശ്യം മുന്നണി ഭേദമന്യേ ശക്തമായ പശ്ചാത്തലത്തിലാണ് നാളെ യുഡിഎഫ് യോഗം ചേരുന്നത്.

 

യുഡിഎഫ് നേതാക്കളിൽ പലരും ഇന്നു തലസ്ഥാനത്തില്ലാത്തതിനാലാണ് യോഗം നാളത്തേക്ക് മാറ്റിയതെന്നാണ് സൂചന. മാണിയുടെ രാജിക്കാര്യവുമായി ബന്ധപ്പെട്ട് മുന്നണി നേതാക്കളുമായി താൻ ചർച്ച നടത്തി വരികയാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാധ്യമപ്രവർത്തകരെ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments