HomeUncategorizedമാണിയോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ല; മുഖ്യമന്ത്രി

മാണിയോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണി മന്ത്രി രാജിവെച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടെ മാണിയോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജി അനിവാര്യമായ സാഹചര്യത്തിലും പ്രതിരോധത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിലും അതിനും ശ്രമിക്കുമെന്ന ധ്വനിയിലാണ് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ഇങ്ങനെ പറഞ്ഞത്.

 

മാണി മന്ത്രി സ്ഥാനത്ത് തുടരുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുമെന്ന് കോടതി പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാണിയോട് രാജി ആവശ്യപ്പെട്ടതായി സൂചനയുണ്ടെന്ന് നേരത്തെ റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു. അതിന് ശേഷമാണ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിന് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments