HomeUncategorizedഖത്തറിലേക്ക് വരാന്‍ ഇന്ത്യക്കാര്‍ക്ക് വിസയുടെ ആവശ്യമില്ല; പകരം സംവിധാനമൊരുക്കി അധികൃതർ

ഖത്തറിലേക്ക് വരാന്‍ ഇന്ത്യക്കാര്‍ക്ക് വിസയുടെ ആവശ്യമില്ല; പകരം സംവിധാനമൊരുക്കി അധികൃതർ

ഖത്തറിലേക്ക് വരാന്‍ ഇന്ത്യക്കാര്‍ക്ക് വിസയുടെ ആവശ്യമില്ലെന്ന പ്രഖ്യാപനം ഖത്തര്‍ നടത്തിയത് അടുത്തിടെയാണ്. മടക്ക ടിക്കറ്റ് കൈവശം വച്ച്‌ ഖത്തറിലെത്തുന്നവര്‍ക്ക് രാജ്യത്തെത്തിയ ഉടനെ വിസ അനുവദിക്കുന്ന സംവിധാനം ഇന്ത്യയുള്‍പ്പെടെയുള്ള 84 രാജ്യങ്ങള്‍ക്കാണ് ഖത്തര്‍ ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ഇന്ത്യ ഖത്തറുകാര്‍ക്ക് ചില ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ഇ-വിസ സൗകര്യമാണ് ഖത്തറുകാര്‍ക്ക് ഇന്ത്യ നല്‍കുന്നത്. ഇന്ത്യന്‍ വിസ ലഭിക്കുന്നതിന് ഖത്തറുകാര്‍ക്ക് ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കികൊടുത്തിരിക്കുകയാണ്.

ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് പോകുന്നതിന് മുന്‍കൂര്‍ വിസ ആവശ്യമില്ല. ടിക്കറ്റെടുത്ത് ഖത്തറിലേക്ക് പോകാം. വിമാനത്താവളത്തില്‍ എത്തിയ ശേഷം വിസയ്ക്ക് തുല്യമായ രേഖ ഇന്ത്യക്കാര്‍ക്ക് നല്‍കും. മൂന്ന് മാസം വരെ ഇത്തരത്തില്‍ ഖത്തറില്‍ തങ്ങാം. രാജ്യത്ത് എത്തുമ്ബോള്‍ മടക്ക ടിക്കറ്റ് കൈവശം വേണമെന്ന് മാത്രം. ഇന്ത്യയുള്‍പ്പെടെയുള്ള 84 രാജ്യങ്ങള്‍ക്കാണ് ഖത്തര്‍ ഈ സൗകര്യം അനുവദിച്ചിരിക്കുന്നത്. ഫുട്ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ഖത്തര്‍ വേദിയാകാന്‍ ഒരുങ്ങുന്നതിനിടെ ഇരുരാജ്യങ്ങള്‍ക്കും നേട്ടമുണ്ടാകുന്ന സൗകര്യമാണിത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധത്തിന്‍റെ തീവ്രത കൂടിയാണിതെല്ലാം വ്യക്തമാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments