ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിത സിംഗിള്‍സ് ഫൈനലില്‍ പിവി സിന്ധുവിന് തോല്‍വി. ലോക ഒന്നാം നമ്ബര്‍ താരം ചൈനീസ് തായ്പേയുടെ തായ് സു യിങിനോടാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു കീഴടങ്ങിയത്. മത്സരത്തിലുടനീളം തായ് താരത്തിന്റെ മുന്നേറ്റം ആണ് കാണാന്‍ കഴിഞ്ഞത്. നിരവധി പിഴവുകള്‍ വരുത്തിയ ഇന്ത്യന്‍ താരം അനായാസം മത്സരം കൈവിടുകയായിരുന്നു. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം എന്ന സ്വപ്നമാണ് തകര്‍ന്നടിഞ്ഞത്. നേരത്തെ മറ്റൊരു ഇന്ത്യന്‍ താരം സൈന നെഹ്വാള് സെമിയില്‍ തോറ്റ് വെങ്കലം കരസ്ഥമാക്കിയിരുന്നു. പ്രധാന ടൂര്‍ണമെന്റുകളില്‍ സിന്ധു നേരിടുന്ന അഞ്ചാമത്തെ തോല്‍വിയാണിത്.
ഏഷ്യൻ ഗെയിംസ്: വീണ്ടും ഫൈനല്‍ തോല്‍വി: ബാഡ്മിന്റണിൽ പി വി സിന്ധുവിന് വെള്ളി
RELATED ARTICLES