HomeUncategorizedഎക്‌സില്‍ പുതിയ മാറ്റങ്ങൾ; വെബ്‌സൈറ്റില്‍ നിന്നുള്ള ലിങ്കുകള്‍ പ്രദര്‍ശിപ്പിക്കില്ല

എക്‌സില്‍ പുതിയ മാറ്റങ്ങൾ; വെബ്‌സൈറ്റില്‍ നിന്നുള്ള ലിങ്കുകള്‍ പ്രദര്‍ശിപ്പിക്കില്ല

സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പുതിയ ഫീച്ചര്‍. വെബ്‌സൈറ്റില്‍ നിന്നുള്ള ലിങ്കുകള്‍ പ്രദര്‍ശിപ്പിക്കുന്നതിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ ഫീച്ചര്‍ അനുസരിച്ച്‌ ഒരു വാര്‍ത്താ വെബ്‌സൈറ്റില്‍ നിന്നുള്ള വാര്‍ത്തകള്‍ എക്‌സില്‍ പങ്കുവെയ്‌ക്കുകയാണെങ്കില്‍ വാര്‍ത്തയുടെ തലക്കെട്ട് കാണിക്കില്ല. പകരം ചിത്രം മാത്രമാകും കാണിക്കുക. ട്വിറ്ററില്‍ ഒരു ചിത്രം പങ്കുവെയ്‌ക്കുമ്ബോള്‍ എങ്ങനെയാണോ ഇതിന് സമാനമായ രീതിയിലായിരിക്കും ഈ ചിത്രം കാണിക്കുക. ഉപയോക്താവ് പങ്കുവെയ്‌ക്കുന്ന കുറിപ്പാകും പോസ്റ്റിന്റെ ക്യാപ്ഷനായി കാണുക. കൂടാതെ ചിത്രത്തിന്റെ ഇടത് ഭാഗത്തിന് താഴെയായി വെബ്‌സൈറ്റിന്റെ ഡൊമൈനും പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. വായനക്കാര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ വാര്‍ത്ത വായിക്കാൻ സാധിക്കും. പോസ്റ്റുകള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ദൃശ്യമാക്കുന്നതിനായാണ് പുതിയ മാറ്റം എന്നാണു വാദം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments