HomeUncategorizedദുബൈയിൽ കടലില്‍ കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി മറൈൻ പൊലീസ് സേന; അഭിമാനം

ദുബൈയിൽ കടലില്‍ കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി മറൈൻ പൊലീസ് സേന; അഭിമാനം

ദുബായിയിൽ കടലില്‍ കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി മറൈൻ പൊലീസ് സേന . എയര്‍ സ്കീയിങ്ങിനിടെ കടലില്‍ കുടുങ്ങിയവരെയാണ് ദുബൈ മറൈൻ പൊലീസ് സംഘം രക്ഷപ്പെടുത്തിയത്. അടിയന്തരസഹായം അഭ്യര്‍ഥിച്ചുള്ള ഫോണ്‍വിളി ലഭിച്ചയുടനെ പട്രോളിങ് സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു.

ബീചുകളിലെ സുരക്ഷാ പട്രോളിങ് ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് ഇവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതെന്ന് പോര്‍ട്‌സ് പൊലീസ് സ്റ്റേഷൻ ഡയറക്ടര്‍ കേണല്‍ ഡോ. ഹസൻ സുഹൈല്‍ സാബിത് അല്‍ സുവൈദി പറഞ്ഞു. കാറും കോളും നിറഞ്ഞ സാഗര നടുവില്‍ നിന്ന്, ആഞ്ഞടിച്ച തിരമാലകള്‍ക്കും കാറ്റിനുമിടയില്‍നിന്ന് അതിസാഹസികമായാണ് മൂവരെയും കരയിലേക്കെത്തിച്ചത്. കരയിലെത്തിച്ച ഇവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനായി ആശുപത്രിയിലേക്ക് മാറ്റിയതായും അല്‍ സുവൈദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments