HomeNewsShortസമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്. നർഗസ് മുഹമ്മദി ഇറാനിൽ തടവിലാണ്. നൊബേൽ സമ്മാനം ലഭിക്കുന്ന 19ാമത് വനിതയാണ് നർഗസ്. സ്ത്രീകളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനാണ് നർഗസിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ടെഹ്റാനിലെ ജയിലിലാണ് 51 കാരിയായ നർഗസ് ഇപ്പോഴുള്ളത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് നർഗസിനെ ഇറാൻ ഭരണകൂടം ശിക്ഷിച്ചിരിക്കുന്നത്. 2016ൽ ഇറാൻ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിൽ 16 വർഷത്തേക്ക് തടവിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments