HomeUncategorizedബിഗ്‌ബോസ് സീസൺ 5 : ആ പട്ടാളക്കഥ പച്ചക്കള്ളം; പട്ടാള ഉദ്യോഗസ്ഥയുമായി ഉണ്ടായതായിപ്പറയുന്ന പ്രണയകഥയുടെ സത്യാവസ്ഥ...

ബിഗ്‌ബോസ് സീസൺ 5 : ആ പട്ടാളക്കഥ പച്ചക്കള്ളം; പട്ടാള ഉദ്യോഗസ്ഥയുമായി ഉണ്ടായതായിപ്പറയുന്ന പ്രണയകഥയുടെ സത്യാവസ്ഥ അഖിലിനു മുൻപിൽ വെളിപ്പെടുത്തി മിഥുൻ

ബിഗ് ബോസ് ഷോയിൽ എവിക്ടായ മത്സരാര്‍ത്ഥികളെല്ലാം ബിഗ് ബോസ് ഹൗസില്‍ ഫിനാലെയോട് അനുബന്ധിച്ച്‌ തിരികെ എത്തിയിരിക്കുകയാണ്. തൊണ്ണൂറ്റി ഒന്നാം ദിവസം പുറത്തായ അനിയൻ മിഥുനും ഹൗസില്‍ തിരികെ എത്തിയിട്ടുണ്ട്. പുറത്തുപോയ മത്സരാര്‍ത്ഥികളില്‍ പലര്‍ക്കും എപ്പിസോഡ് കണ്ടതിന്റെ അടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

ഫൈനലിസ്റ്റായ അഖില്‍ മാരാരോടുള്ള സ്നേഹത്തില്‍ അത് വ്യക്തമാണ്. ഹൗസിലേക്ക് റീ എൻട്രി നടത്തിയ ഭൂരിഭാഗം മത്സരാര്‍ത്ഥികളും അഖില്‍ മാരാരോട് സ്നേഹം കാണിക്കാനും സംസാരിക്കാനുമാണ് തിടുക്കം കൂട്ടിയത്. അക്കൂട്ടത്തില്‍ അനിയൻ മിഥുനും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പട്ടാളക്കാരിയുമായുള്ള തന്റെ പ്രണയകഥ പുറത്ത് വലിയ രീതിയില്‍ ചര്‍ച്ചയായി എന്നും പ്രൊഫഷനെ ബാധിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മാറിയെന്നും അനിയൻ മിഥുൻ അഖിലിനോട് സംസാരിക്കവെ വെളിപ്പെടുത്തി. പട്ടാള ഉദ്യോഗസ്ഥയുമായി പ്രണയമുണ്ടായിരുന്നില്ലെന്നും അത് കള്ളമായിരുന്നുവെന്നും അഖിലിന് മുമ്ബില്‍ മിഥുൻ സമ്മതിച്ചു. താൻ എയറിലായിരുന്നുവെന്നും മിഥുൻ പറഞ്ഞു. ഇതുവരെ ആ വിഷയത്തില്‍ താൻ പ്രതികരിച്ചിട്ടില്ലെന്നും ഷോ ആയതുകൊണ്ട് എന്റര്‍ടൈൻമെന്റിന് വേണ്ടി പറഞ്ഞതാണെന്ന് പുറത്ത് പറയാനാണ് ഉദ്ദേശിക്കുന്നതെന്നും മിഥുൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments